മാമിയുടെ തിരോധാനത്തിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് ബന്ധുക്കള്‍; അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമമുണ്ടായെന്നും ആരോപണം

മാമിക്ക് ആരുമായും ശത്രുതയുള്ളതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു
Mohammad Attur
മുഹമ്മദ് ആട്ടൂർ ഫയൽ
Updated on: 
1 min read

കോഴിക്കോട് : വ്യവസായി മാമിയുടെ തിരോധാനക്കേസില്‍ അന്വേഷണം തുടക്കം മുതല്‍ വഴിതിരിച്ചുവിടാന്‍ ശ്രമമുണ്ടായെന്ന ആരോപണവുമായി ബന്ധുക്കള്‍. മാമിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കാമെന്ന സൂചന നല്‍കുന്ന ക്രൈംബ്രാഞ്ചിന്റെ പുതിയ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കുടുംബം സംശയങ്ങള്‍ ഉന്നയിച്ചത്.

Mohammad Attur
മാമിയെ തട്ടിക്കൊണ്ടുപോയി അനധികൃത തടങ്കലിലാക്കിയെന്ന് ക്രൈംബ്രാഞ്ച്; പുതിയ എഫ്ഐആർ

മാമിക്ക് ആരുമായും ശത്രുതയുള്ളതായി അറിയില്ലെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏത് വെല്ലുവിളിയും നേരിട്ട് ഏറ്റെടുക്കുന്ന വ്യക്തിയായിരുന്നു മാമി. പ്രശ്‌നങ്ങളെ ഭയന്ന് ഒളിച്ചോടുകയോ സ്വയം അപ്രത്യക്ഷനാകുകയോ ചെയ്യുന്നയാളായിരുന്നില്ല. തുടക്കം മുതല്‍ തന്നെ ആരോ അദ്ദേഹത്തെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് കുടുംബം വിശ്വസിക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ അന്വേഷണസംഘത്തിന് കൈമാറിയ വിവരങ്ങളൊന്നും പൊലീസ് കൃത്യമായി അന്വേഷിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. അന്നും ഇപ്പോഴും അന്വേഷണം വഴിതിരിച്ചുവിടാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായതായി സംശയിക്കുന്നുണ്ട്. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും നിലവില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന പുതിയ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

പുതിയ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നിലമ്പൂര്‍ മുൻ എംഎല്‍എ പി വി അന്‍വര്‍ മാമിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു. കേസില്‍ മുന്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് നേരത്തെ അന്‍വര്‍ ആരോപിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്.

മന്ത്രി രമേശ് ചെന്നിത്തലയെ വീണ്ടും കണ്ട് ഔദ്യോഗികമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എസ്‌പി വിക്രമിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചതെന്ന് അന്‍വര്‍ പറഞ്ഞു. നിലവിലെ അന്വേഷണസംഘം സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ മുന്‍ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ പോലും ശേഖരിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് സേനയിലെ ഒരു വിഭാഗം കേസ് തെളിയിക്കാതിരിക്കാന്‍ ഇടപെട്ടിട്ടുണ്ടെന്നും മാമിയുടെ തിരോധാനത്തിന് പിന്നില്‍ ഉന്നതരുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. ബാലുശ്ശേരി എരമംഗലം സ്വദേശിയായ 56-കാരനായ മാമിയെ 2023 ഓഗസ്റ്റ് 21-നാണ് കാണാതായത്.  ഭാര്യ റംലത്ത് ഓഗസ്റ്റ് 22-ന് നടക്കാവ് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാണാതായതിന് കേസെടുത്തത്.

Mohammad Attur
മെസിയുടെ പേരിലെ തട്ടിപ്പ്: വി അബ്ദുറഹിമാനെ പ്രതിചേര്‍ക്കാന്‍ ഉത്തരവ്
Mohammad Attur
വിര്‍ച്വല്‍ ക്യൂ: കൂട്ടമായി ബുക്ക് ചെയ്യുന്നവരെ കണ്ടെത്തും, സൈബര്‍ ഫോറന്‍സിക് സഹായം തേടി; 5000 പേരെ കൂടി അധികം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി
Summary

Relatives alleges a planned move lies behind Mami's disappearance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER