വിവാദ പോസ്റ്റിട്ട പ്രിന്‍സിപ്പലിന് വിരമിക്കല്‍ ദിവസം ആശ്വാസം; മുഖ്യമന്ത്രിയുടെ ഇടപെടല്‍, സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി

അധ്യാപകനെതിരെ ഉണ്ടായ വകുപ്പ് തല നടപടി മാനുഷിക പരിഗണനയില്‍ പിന്‍വലിക്കുകയാണെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
 VD Satheesan
വി ഡി സതീശന്‍
Updated on
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച് ഫെസ്ബുക്കില്‍ പോസ്റ്റിട്ട് സസ്‌പെന്‍ഷനിലായ സ്‌കൂള്‍ പ്രന്‍സിപ്പലിന് ആശ്വാസം. ജോലിയില്‍ നിന്ന് വിരമിക്കുന്ന ദിവസമായ ഇന്നലെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം ഒറ്റ ദിവസത്തില്‍ നടപ്പിലായതാണ് ആശ്വാസമായത്.

 VD Satheesan
'റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരം, ഒരു എംഎല്‍എഎം വേറൊരു എല്‍എയ്ക്കു മുകളില്‍ അധികാരം സ്ഥാപിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി.

കഴിഞ്ഞ ദിവസമാണ് എസ് ജവാദിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഷന്‍. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അധ്യാപകനെതിരെ ഉണ്ടായ വകുപ്പ് തല നടപടി മാനുഷിക പരിഗണനയില്‍ പിന്‍വലിക്കുകയാണെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

Summary

Relief for principal who posted controversial post on retirement day; CM's intervention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com