'റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരം, ഒരു എംഎല്‍എഎം വേറൊരു എല്‍എയ്ക്കു മുകളില്‍ അധികാരം സ്ഥാപിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

'നിയമസഭാ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ റെജി ചെറിയാന്‍ ശിക്ഷിക്കപ്പെടും'
Reji Cherian, G Sudhakaran
Reji Cherian, G Sudhakaranഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാനെതിരെ രൂക്ഷവിമര്‍ശനവുമായി ജി.സുധാകരന്‍. തന്റെ മണ്ഡലത്തില്‍പ്പെട്ട തോട്ടപ്പള്ളി സ്പില്‍വേയും പൊഴിയും സന്ദര്‍ശിച്ച റെജി ചെറിയാന്റെ നടപടിയാണ് ജി സുധാകരനെ ചൊടിപ്പിച്ചത്. ഒരു എംഎല്‍എയ്ക്കു മുകളില്‍ വേറൊരു എംഎല്‍എ അധികാരം സ്ഥാപിക്കുന്നുവെന്ന് അമ്പലപ്പുഴ എംഎല്‍എയായ ജി സുധാകരന്‍ വിമര്‍ശിച്ചു.

Reji Cherian, G Sudhakaran
കാസര്‍കോട് കെഎം ഷാജിക്ക്, കോഴിക്കോട് എപി അനില്‍ കുമാറിന്; മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി ഉത്തരവ്

'റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരമാണ്. നിയമസഭാ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ റെജി ചെറിയാന്‍ ശിക്ഷിക്കപ്പെടും. റെജി ചെറിയാന്‍ വലിയ സ്ഥാപനത്തിന്റെ ഉടമയാണ്. ഞാനവിടെ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹം കാണില്ല. അവിടെ വെള്ളമടിക്കാന്‍ പോകുന്ന നേതാക്കന്മാരെ എനിക്കറിയാം. 63 വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് താനെന്നും ജി സുധാകരന്‍ പറഞ്ഞു.

Reji Cherian, G Sudhakaran
'ആര്‍ത്തവം നാണക്കേടാണോ?' ശ്രീലേഖയ്ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍

ഒരു രാഷ്ട്രീയവുമില്ലാതെ നാലഞ്ച് പാര്‍ട്ടി മാറി ഇപ്പോള്‍ എംഎല്‍എ ആയ ആള്‍ ഞാനറിയാതെയാണ് തോട്ടപ്പള്ളി സന്ദര്‍ശിച്ചത്. അതും ആദ്യമായി എംഎല്‍എ ആകുന്നയാള്‍. ജലസേചന വകുപ്പു മന്ത്രിയുടെ ആളാണ്. സ്പില്‍വേയില്‍ തകര്‍ന്നു കിടക്കുന്ന ഷട്ടര്‍ നന്നാക്കാന്‍ പറയാന്‍ എംഎല്‍എയ്ക്ക് ധൈര്യമുണ്ടോ? കരിമണലുമായി ഇതിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഒരാഴ്ച മുന്‍പാണ് സുധാകരനെ അറിയിക്കാതെ റെജി ചെറിയാന്‍ തോട്ടപ്പള്ളി സ്പില്‍വേ സന്ദര്‍ശിച്ചത്.

Summary

G Sudhakaran MLA strongly criticizes Kuttanad MLA Reji Cherian

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com