പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണാശ്വാസം; 13,835 പേര്‍ക്ക് 2250 രൂപ വീതം എക്സ്‌ഗ്രേഷ്യേ

സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
cashew nut factory
Relief for workers in closed cashew factories; 13,835 people to get ex-gratia of Rs. 2250 eachഫയൽ
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് 2250 രൂപ വീതം എക്സ്‌ഗ്രേഷ്യേ ലഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ഇത്തവണ 250 രൂപയാണ് വര്‍ധിപ്പിച്ചത്. 425 ഫാക്ടറികളിലെ 13,835 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എല്ലാവര്‍ക്കും 250 രൂപയുടെ വീതം അരിയും വിതരണം ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.

cashew nut factory
സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് ശബ്ദ സന്ദേശം; അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണസമ്മാനം

ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം 200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനമായി ലഭിക്കും. കഴിഞ്ഞ തവണ 1000 രൂപവീതമാണ് ലഭിച്ചത്.

5,25,991 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 പ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

cashew nut factory
'സതീശന്‍ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം'; പീഡന പരാതി വ്യാജമെന്ന് കൃഷ്ണകുമാര്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികള്‍ക്കാണ് ബത്ത ലഭിക്കുന്നത്. ഇതിനായി 63.68 ലക്ഷം രൂപയും അനുവദിച്ചു.

Summary

Relief for workers in closed cashew factories; 13,835 people to get ex-gratia of Rs. 2250 each

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com