28 ലക്ഷം തിരിച്ചു നൽകി; കരുവന്നൂരിൽ ജോഷിക്ക് ആശ്വാസം, ബാക്കി തുക മൂന്ന് മാസത്തിനുള്ളിൽ

നിക്ഷേപ തട്ടിപ്പിനിരയായ ജോഷി തനിക്ക് ദയാവധം അനുവദിച്ച് നൽകണമെന്നാവശ്യപ്പെട്ടിരുന്നു
മാപ്രാണം ജോഷി
മാപ്രാണം ജോഷിഫോട്ടോ: സമകാലിക മലയാളം
Updated on: 
1 min read

തൃശൂർ: കരുവന്നൂർ ബാങ്കിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയ മാപ്രാണം സ്വദേശി വടക്കേത്തല ജോഷിക്ക് നിക്ഷേപിച്ച 28 ലക്ഷം രൂപ മടക്കി നൽകി. സ്ഥിര നിക്ഷേപ തുകയാണ് തിരികെ നൽകിയത്.

ബാക്കിയുള്ള 60 ലക്ഷം രൂപ മൂന്ന് മാസത്തിനുള്ളിൽ തിരിച്ചു തരാമെന്ന ഉറപ്പും ബാങ്ക് നൽകി. തീയതി പിന്നീട് അറിയിക്കും. പിന്നാലെ കുത്തിയിരിപ്പു സമരം ജോഷി അവസാനിപ്പിച്ചു.

നിക്ഷേപ തട്ടിപ്പിനിരയായ ജോഷി തനിക്ക് ദയാവധം അനുവദിച്ച് നൽകണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നു. നിക്ഷേപിച്ച മുഴുവൻ തുകയും തനിക്കു നൽകണമെന്നു ആവശ്യപ്പെട്ടാണ് ജോഷി ബാങ്കിനു മുന്നിൽ കുത്തിയിരിപ്പു സമരം ആരംഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER