'പുറത്തിറങ്ങിയാല്‍ കൊല്ലും'; റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു
കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്ന റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു. അസി. പ്രിസണ്‍ ഓഫിസര്‍മാരായ റിജുമോന്‍, ബിനു നാരായണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും കൈക്ക് ഒടിവുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തന്‍സീര്‍ എന്നയാളാണ് പ്രതി.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പ്രഭാത ഭക്ഷണത്തിനു ശേഷം പുറത്തു തങ്ങിയ തന്‍സീറിനോട് സെല്ലിലേക്ക് തിരികെ കയറാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ പ്രതി കുടിവെള്ള പാത്രത്തിന്റെ ഇരുമ്പു മൂടി എടുത്ത് റിജുമോനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ബിനു നാരായണന്റെ കൈ പിടിച്ച് തിരിക്കുകയും ചെയ്തു. ഇരുവരുടേയും വലതു കൈക്കാണ് പരുക്ക്.
താന്‍ പുറത്തിങ്ങിയാല്‍ ഇരുവരെയും കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണി മുഴക്കി. തോപ്പുംപടി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാണ് തന്‍സീറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മട്ടാഞ്ചേരി സബ്ജയിലില്‍ എത്തുന്നത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ബിഎന്‍എസ് 118 (2), 121 (2), 132, 351 (2) വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.
Remand prisoner breaks the arms of jail officials
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

