'ആരെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുമോ? പിന്നില്‍ പ്രതിപക്ഷ നേതാവല്ല'

തന്റെ വാക്കുകള്‍ തന്റേത് മാത്രമാണെന്നും ഒരു ഗൂഢാലോചന സിദ്ധാന്തവും ഇവിടെ വര്‍ക്ക് ഔട്ട് ആവുകയില്ലെന്നും റിനി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. പ്രതിപക്ഷ നേതാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് റിനിയുടെ പോസ്റ്റ്.
Rini Ann George
Rini Ann Georgefacebook
Updated on
1 min read

കൊച്ചി: താന്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പിന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഗൂഢാലോചനയാണെന്ന ആരോപണം ഏറെ വേദനിപ്പിച്ചുവെന്ന് യുവനടി റിനി ആന്‍ ജോര്‍ജ്. ഉള്ളില്‍ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തന്റെ വാക്കുകള്‍ തന്റേത് മാത്രമാണെന്നും ഒരു ഗൂഢാലോചന സിദ്ധാന്തവും ഇവിടെ വര്‍ക്ക് ഔട്ട് ആവുകയില്ലെന്നും റിനി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. പ്രതിപക്ഷ നേതാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് റിനിയുടെ പോസ്റ്റ്.

Rini Ann George
'ഷാഫി പ്രിയങ്കരന്‍, നോക്കിനില്‍ക്കില്ല; സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു'

റിനിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം

ചില സംഭവങ്ങള്‍ നമ്മുടെ കൈപ്പിടിയില്‍ നില്‍ക്കാതെ വല്ലാത്ത മാനങ്ങള്‍ സൃഷ്ടിച്ച് പരിണമിക്കാറുണ്ട്. ഈയിടെ എനിക്കും അത്തരം ഒരു അനുഭവമുണ്ടായി. സാമൂഹ്യജീവി എന്ന നിലയില്‍ പൊതുഇടങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. എന്നാല്‍ അതിനു പിന്നില്‍ പതിവ് ഗൂഢാലോചന സിദ്ധാന്തം ഉന്നയിക്കുകയും അതിലേക്ക് ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ വലിച്ചിടുകയും ചെയ്യുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ ?

Rini Ann George
'രാഹുലിനെ കോഴിയെന്ന് വിളിക്കുന്നത് ശരിയല്ല, അയാള്‍ ഒരു പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റാണ്'

ഉള്ളില്‍ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞത്. അതുകൊണ്ട് മനസും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ച് ഗളഹസ്തം ചെയ്യുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. അത്തരക്കാര്‍ പറ്റുമെങ്കില്‍ ഒന്നു കൂടി ചിലപ്പതികാരം വായിക്കുക. എന്റെ വാക്കുകള്‍ എന്റേത് മാത്രമാണ്. ഒരു ഗൂഡാലോചന സിദ്ധാന്തവും ഇവിടെ വര്‍ക്ക് ഔട്ട് ആവുകയില്ല... റിനി ആന്‍ ജോര്‍ജ്‌

Summary

Rini Ann George Responds to Conspiracy Allegations: Rini Ann George's recent Instagram post addresses the controversy surrounding her statements and allegations of V D Satheesan's involvement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com