മുസ്ലീങ്ങളാണ് ഏറ്റവും നല്ലവര്‍... വളരെ സ്‌നേഹമുള്ളവര്‍: രവി പിള്ള

മതപരമായ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഭുരിഭാഗവും സാധാരണക്കാരായ ആളുകളാണ്. ഉന്നത സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ ഇക്കാര്യം പരിഗണിക്കാറില്ല
Ravi Pillai
Ravi PillaiVincent Pulickal/ Express
Updated on
1 min read

കൊച്ചി: മത വിശ്വാസത്തിന്റെ പേരില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് തനിക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടില്ലെന്ന് പ്രമുഖ മലയാളി പ്രവാസി വ്യവസായി രവി പിള്ള. മുസ്ലീങ്ങളാണ് ഏറ്റവും നല്ലവര്‍... വളരെ സ്‌നേഹമുള്ളവരാണ് എന്നും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രവി പിള്ള വിശദീകരിക്കുന്നു.

Ravi Pillai
ആദ്യം കാണുന്നത് മുന്‍ പങ്കാളികളുടെ കൂടെ, ആ തമാശ വിവാഹത്തിലെത്തിച്ചു; മനസ് തുറന്ന് ആര്യയും സിബിനും

വിശ്വാസമല്ല, നല്ല മനോഭാവമാണ് പ്രധാനം. ജീവിതത്തിലും ബിസിനസിലും വിശ്വാസം പ്രധാന ഘടകമാണ്. നമ്മള്‍ കളങ്കമില്ലാത്തവരാണെങ്കില്‍ അവസരങ്ങള്‍ നമ്മളെ തേടിവരും. മതപരമായ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഭുരിഭാഗവും സാധാരണക്കാരായ ആളുകളാണ്. ഉന്നത സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ ഇക്കാര്യം പരിഗണിക്കാറില്ലെന്നും രവി പിള്ള പറയുന്നു.

അറബ് ഷെയ്ഖുമാര്‍ ഇന്ത്യയെ ബഹുമാനിക്കുന്നവരാണ്. ഇന്ത്യക്കാര്‍ ഇപ്പോള്‍ സമ്പന്നരാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ലോകം ശ്രദ്ധിച്ച മുകേഷ് അംബാനിയുടെ മകന്റെ ആഡംബര വിവാഹം പോലും വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ഈ വിവാഹത്തിന് എത്തിയ അതിഥികള്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ ലഭിച്ചതുള്‍പ്പെടെ മുന്‍ ധാരണകളെ തിരുത്താന്‍ വഴിയായിട്ടുണ്ട്.

Ravi Pillai
ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല: രവി പിള്ള

പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എംഎ യൂസഫലിയുമായി തനിക്ക് സഹോദര ബന്ധമാണെന്നും രവി പിള്ള പറയുന്നു. യൂസഫലിയുമായി ബിസിനസ് ബന്ധങ്ങളില്ല. അദ്ദേഹം സമൂഹത്തിനായി നിരവധി നല്ല കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ്. രാജ്യത്ത് മുതല്‍ക്കൂട്ടാണ് അദ്ദേഹമെന്നും രവി പിള്ള പറയുന്നു.

Summary

RP Group founder and chairman Ravi Pillai on religion and business.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com