ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതി, പ്രഖ്യാപനം ഇലക്ഷന്‍ സ്റ്റണ്ട്; കേരളത്തില്‍ പ്രായോഗികമല്ല: ഇ ശ്രീധരന്‍

കെ റെയില്‍ ഇല്ലാതാക്കിയത് താനാണെന്ന പ്രചാരണം ദുരുദ്ദേശപരമാണ്
E Sreedharan
E Sreedharan
Updated on
1 min read

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതി ( ആര്‍ആര്‍ടിഎസ് ) കേരളത്തില്‍ പ്രായോഗികമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. മണ്ടന്‍ പദ്ധതിയാണിത്. കേരളത്തില്‍ സാങ്കേതികമായി നടപ്പിലാക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന് വേറെ ഉദ്ദേശമുണ്ടോയെന്ന് അറിയില്ല. പദ്ധതി ദീര്‍ഘദൂര യാത്രയ്ക്ക് ഗുണകരമല്ലെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

E Sreedharan
കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും പരിശോധന; സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ എസ്‌ഐടി

താന്‍ നിര്‍ദേശിച്ച അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര റെയില്‍വേ മന്ത്രിക്കും കത്തയച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പദ്ധതിയെക്കുറിച്ച് സംസാരിക്കാനായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ചര്‍ച്ചയില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. കെ റെയില്‍ എന്തായാലും വരാന്‍ പോകുന്നില്ല. കേരളത്തില്‍ അതിവേഗ റെയില്‍ ഇല്ലാതെ പറ്റില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കെ റെയില്‍ പല കാരണങ്ങള്‍ കൊണ്ട് നടപ്പാക്കാന്‍ കഴിയാത്തതിനാല്‍, പുതിയ പദ്ധതിക്കായി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ ചെയ്യാമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡോ. കെ എം എബ്രഹം, ബൈജു എന്നിവരെ ചര്‍ച്ചയ്ക്കായി അയച്ചു. അവരും പദ്ധതിയില്‍ തൃപ്തി പ്രകടിപ്പിച്ചു. കെവി തോമസും പദ്ധതിയില്‍ സന്തോഷം അറിയിച്ചു.

എന്നാല്‍ പത്തു മാസം കഴിഞ്ഞിട്ടും പദ്ധതിയുടെ അനുമതി തേടി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചില്ല. തുടര്‍ന്നാണ് താന്‍ സ്വന്തം നിലയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടത്. പദ്ധതിയുമായി മുന്നോട്ടു പോകുന്നെങ്കില്‍ ഡിപിആര്‍ തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാമെന്നും താന്‍ മന്ത്രിയോട് നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസ് നടക്കാത്ത കാര്യമാണ്. തിരുവനന്തപുരം മുതല്‍ കൊല്ലം വരെയാണെങ്കില്‍ പ്രശ്‌നമില്ല. അല്ലാതെ ദീര്‍ഘദൂരത്തേക്ക് പറ്റില്ല. ആവറേജ് സ്പീഡ് വളരെ കുറവായിരിക്കും. ഇതൊരു ഫൂളിഷ് വെഞ്ച്വറാണ്. ഇ ശ്രീധരന്‍ പറഞ്ഞു.

E Sreedharan
'ഗാന്ധിജിയെ അവര്‍ ഇന്നും ഭയപ്പെടുന്നു, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ഉദാഹരണം'

ആര്‍ആര്‍ടിഎസ് ഒരു ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണ്. ആള്‍ക്കാര്‍ക്ക് അതു മനസ്സിലാകും. തന്റെ ബദല്‍പാതയില്‍ നിന്നും ശ്രദ്ധ തിരിക്കാനാകും ആര്‍ആര്‍ടിഎസ് മുന്നോട്ടുവെച്ചത്. ഒരു സാങ്കേതിക വിദഗ്ധന്‍ എന്ന നിലയില്‍ അതു പ്രായോഗികമല്ല എന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

കെ റെയില്‍ ഇല്ലാതാക്കിയത് താനല്ല. കെ റെയില്‍ ഇല്ലാതാക്കിയത് താനാണെന്ന പ്രചാരണം ദുരുദ്ദേശപരമാണ്. കെ റെയിലിന്റെ ഓരോ ഘട്ടത്തിലും അതിന്റെ പ്രശ്‌നങ്ങളെപ്പറ്റി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം ദുരുദ്ദേശപരമാണ്. കേന്ദ്രത്തിന്റെ പദ്ധതിയാണ് എന്നതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നം. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കിലും പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Summary

Metroman E Sreedharan says high-speed rail project (RRTS) is not feasible in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com