ദേവസ്വം കമ്മീഷണറുടെ ക്വാര്‍ട്ടേഴ്‌സ് നവീകരിക്കാനും കാര്‍ വാങ്ങാനും ചെലവിട്ടത് 28.44 ലക്ഷം; ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി

ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയ ക്രമക്കേടുകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി
KERALA HIGH COURT
KERALA HIGH COURT file
Edited By:
Updated on
1 min read

കൊച്ചി: സാമ്പത്തിക ദുര്‍വ്യയത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എസ് ആര്‍ ഉദയകുമാറിനു വേണ്ടി ക്വാര്‍ട്ടേഴ്‌സ് നവീകരിക്കാനും പുതിയ കാര്‍ വാങ്ങാനുമായി 28.44 ലക്ഷം രൂപ ചെലവിട്ട നടപടി ഞെട്ടിപ്പിക്കുന്നതാണ്. ചട്ടങ്ങള്‍ മറികടന്ന് ഇത്തരത്തില്‍ പണം ചെലവഴിച്ചതിനോട് ശക്തമായി വിയോജിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.

KERALA HIGH COURT
വഖഫ് ബോർഡ്: നിയമന നടപടി തുടങ്ങിയെന്ന് സർക്കാർ; ആറാഴ്ച സമയം നൽകി ഹൈക്കോടതി

അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉന്നമനമായിരിക്കണം ബോര്‍ഡിന്റെ ലക്ഷ്യം. പണം ചെലവഴിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയ ക്രമക്കേടുകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി.

സെക്രട്ടേറിയറ്റില്‍ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ഉദയകുമാറിനായി അനുവദിച്ച ബി1 ക്വാര്‍ട്ടേഴ്‌സ് നവീകരിക്കാന്‍ വന്‍തുക ചെലവിട്ടതായാണ് ആരോപണം. ഉപയോഗത്തിലുണ്ടായിരുന്ന കാര്‍ മാറ്റി 14.63 ലക്ഷത്തിന് പുതിയ കാര്‍ വാങ്ങി. നവീകരണ കരാര്‍ ഏറ്റെടുത്തയാള്‍ക്ക് 12.78 ലക്ഷം നല്‍കാനുണ്ടെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഭരണസമിതി അംഗീകരിച്ച പ്രകാരമാണ് തുക ചെലവിട്ടതെന്നാണ് ബോര്‍ഡ് കോടതിയെ അറിയിച്ചത്. ഭക്തനായ കെ ബി സുമോദ് അടക്കമുള്ളവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

KERALA HIGH COURT
പിടിക്കപ്പെട്ടാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ 'പ്ലാന്‍ ബി'; വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കുരുക്കായി; വലിയ ശിക്ഷയൊന്നും കിട്ടില്ലെന്ന് 13 കാരി
KERALA HIGH COURT
സിം കാര്‍ഡ് 'നന്ദുലാലി'ന്റെ പേരില്‍, റിയാസും വീണയും പറഞ്ഞിട്ടെന്ന് മൊഴി, ഇന്റര്‍നെറ്റ് കോളിന് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; അന്വേഷണം കടുപ്പിച്ച് ഇഡി
KERALA HIGH COURT
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ റെഡ് അലര്‍ട്ട്
Summary

Rs 28.44 lakh spent for Devaswom Commissioner; High Court criticises

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com