കോട്ടയം: കാറപകടത്തിൽ കാൽ നഷ്ടപ്പെട്ട സ്ത്രീക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അതിരമ്പുഴ മാലേപ്പറമ്പിൽ മിനി ജോസിനാണ്(52) നഷ്ടപരിഹാരതുക ലഭിക്കുക. ഭർത്താവിനൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ കാർ കലുങ്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. നഷ്ടപരിഹാരത്തുക ഒരുമാസത്തിനകം കാറിന്റെ ഇൻഷുറൻസ് കമ്പനി നൽകണമെന്നാണ് കോടതി ഉത്തരവ്
2017 ഓഗസ്റ്റ് 5ന് രാത്രി 10മണിയോടെയാണ് സംഭവം. ഭർത്താവ് ജോസ് ഓടിച്ച കാറിൽ മുൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു മിനി. ശക്തമായ മഴയത്ത് എതിർദിശയിൽ ഓടിച്ചുവന്ന വാഹനത്തിന്റെ വെളിച്ചം ഡിം ചെയ്യാതിരുന്നതിനെത്തുടർന്നാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഇടതുകാൽ മുറിച്ചുനീക്കേണ്ടിവന്നു.
ഹർജിക്കാരിയുടെ കോടതിച്ചെലവും പലിശയും ഉൾപ്പെടെ ഇൻഷുറൻസ് കമ്പനി വഹിക്കണമെന്ന് കോടതി പറഞ്ഞു. മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി വി.ജി.ശ്രീദേവിയാണ് ഉത്തരവിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates