82,000 രൂപ പിഴ അടച്ചു: റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകാൻ കോടതി ഉത്തരവ്

അടുത്ത ആഴ്ചമുതൽ സർവീസ് ആരംഭിക്കുമെന്ന് ​ഗിരീഷ് വ്യക്തമാക്കി
റോബിൻ ബസ്/ എക്സ്പ്രസ് ചിത്രം
റോബിൻ ബസ്/ എക്സ്പ്രസ് ചിത്രം
Updated on: 
1 min read

പത്തനംതിട്ട: മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ബേബി ഗിരീഷിനു വിട്ടു നൽകാൻ കോടതി ഉത്തരവ്. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിനു പിന്നാലെയാണ് കോടതി ബസ് വിട്ടു നൽകാൻ ഉത്തരവിട്ടത്. അടുത്ത ആഴ്ചമുതൽ സർവീസ് ആരംഭിക്കുമെന്ന് ​ഗിരീഷ് വ്യക്തമാക്കി. 

പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി മോട്ടർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തത്. പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ബസ് വിട്ടുനൽകാൻ അധികൃതർ തയാറാവാതിരുന്നതോടെയാണ് ​ഗിരീഷ് കോടതിയെ സമീപിച്ചത്. 

ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER