ഇരവിപുരത്ത് ബാബു ദിവാകരന്‍, ചവറയില്‍ ഷിബു ബേബി ജോണ്‍, കോവൂരില്‍ ഉല്ലാസ്; ആര്‍എസ്പി സ്ഥാനാര്‍ഥികളായി

മുന്‍മന്ത്രി ബാബു ദിവാകരന്‍ ഇരവിപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും
ബാബു ദിവാകരന്‍ ഷിബു ബേബി ജോണ്‍ ഫോട്ടോ ഫെയ്‌സ്ബുക്ക്‌
ബാബു ദിവാകരന്‍ ഷിബു ബേബി ജോണ്‍ ഫോട്ടോ ഫെയ്‌സ്ബുക്ക്‌
Updated on
1 min read


കൊല്ലം: മുന്‍മന്ത്രി ബാബു ദിവാകരന്‍ ഇരവിപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇനി മത്സരത്തിനില്ലെന്ന് മുന്‍ എംഎല്‍എ
എഎ അസീസ് അറിയിച്ചതോടെയാണ് ബാബു ദിവാകരനെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എസ്പി തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. 

ഷിബു ബേബി ജോണ്‍ ചവറയിലും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും സ്ഥാനാര്‍ഥികളാവും. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളില്‍ കോണ്‍ഗ്രസുമായി ചര്‍ച്ചചെയ്ത ശേഷമായിരിക്കും തീരുമാനം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് ഒരു സീറ്റും പോലും ജയിക്കാനായിരുന്നില്ല.  എഎ അസീസിനെ 28,803 വോട്ടിനാണ് സിപിഎമ്മിലെ എം നൗഷാദ പരാജയപ്പെടുത്തിയത്. ചവറയില്‍ ഷിബു ബേബി ജോണ്‍ സിഎംപിയുടെ വിജയന്‍ പിള്ളയോട് പരാജയപ്പെട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com