'ദേശീയ ഗാനമായിരുന്നെങ്കില്‍ എന്ത് ഭംഗിയായേനെ', ഗണഗീതത്തില്‍ റിപ്പോര്‍ട്ട് തേടി വി ശിവന്‍കുട്ടി

'ഏത് സാഹചര്യത്തിലാണ് കുട്ടികളെ കൊണ്ട് പോയി പാട്ട് പാടിപ്പിച്ചത് എന്ന് പരിശോധിക്കേണ്ടതുണ്ട്'
V SIVANKUTTY
V SIVANKUTTY ഫയൽ
Updated on
1 min read

തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത്. ഏത് സാഹചര്യത്തിലാണ് കുട്ടികളെ കൊണ്ട് പോയി പാട്ട് പാടിപ്പിച്ചത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനാണ് റിപ്പോര്‍ട്ട് തേടിയത് എന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

V SIVANKUTTY
വേണുവിന്റെ മരണത്തില്‍ ചികിത്സാപിഴവില്ല, കേസ് ഷീറ്റില്‍ അപാകതകളില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

സിബിഎസ് സി സ്‌കൂളിലെ കുട്ടികളാണ് ഗാനം ആലപിച്ചത്. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ എന്ന നിലയിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ പരിപാടിയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതിന്റെ യുക്തിയില്‍ സംശയം പ്രകടിപ്പിച്ച മന്ത്രി, ഗണഗീത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നു എന്ത് ഭംഗിയായേനെ എന്നും പ്രതികരിച്ചു.

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി ഭരണഘടനാ തത്വങ്ങളുടെയും മതനിരപേക്ഷതയുടെയും നഗ്‌നമായ ലംഘനമാണെന്ന് മന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഈ നീക്കം ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. നമ്മുടെ കുട്ടികളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തല്‍ തിരിച്ചറിഞ്ഞുകൊണ്ട്, മതനിരപേക്ഷത തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ മുഴുവന്‍ ജനങ്ങളും ശക്തമായി പ്രതിഷേധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

V SIVANKUTTY
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: സംസ്‌കൃത വകുപ്പ് മേധാവിക്കെതിരെ കേസ്

ആര്‍എസ്എസിന്റെ നിയന്ത്രണത്തിവുള്ള എളമക്കരയിലെ ഭാരതീയ വിദ്യാനികേതനിലെ വിദ്യാര്‍ഥികളാണ് ഇന്നലെ നടന്ന എറണാകുളം - ബംഗളൂരു വന്ദേ ഭാരതിന്റെ ആദ്യ സര്‍വീസിനിടെ ഗണഗീതം പാടിയത്. ഇതിന്റെ വിഡിയോ ദക്ഷിണ റെയില്‍വെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്. കുട്ടികള്‍ സ്വന്തം നിലയിലാണ് ഗാനം അലപിച്ചത് എന്നാണ് സ്‌കൂളുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.

Summary

RSS Ganageetham sing in Ernakulam–Bengaluru Vande Bharat train v sivankutty sought report on incident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com