

തിരുവനന്തപുരം: മദ്യം വാങ്ങാൻ ആർടിപിസിആർ ടെസ്റ്റോ, വാക്‌സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ഇന്നുമുതൽ സംസ്ഥാനത്തെ മദ്യശാലകളിൽ എത്തുന്നവർക്ക് ഈ നിബന്ധന ബാധകമാണ്. ഒരു ഡോസ് വാക്സിനോ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ മദ്യം വാങ്ങാൻ എത്തേണ്ടതുള്ളുവെന്നാണ് പുതിയ മാർഗ്ഗനിർദേശം. 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റാണ് വേണ്ടത്. ഔട്ലെറ്റുകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച നോട്ടിസ് പതിക്കാൻ നിർദ്ദേശം കോർപ്പറേഷൻ നൽകി.
കടകൾക്കുള്ള മാർഗനിർദ്ദേശം മദ്യവിൽപ്പനക്കും ബാധകമാക്കണന്ന ഹൈക്കോടതി നിർദ്ദേശത്തിനു പിന്നാലെ ഇന്നലെ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.മഹാമാരിക്കാലത്തെ മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി സർക്കാരിന്റെ പുതുക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കാത്തതെന്ന് ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates