ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; അപകടത്തില്‍പ്പെട്ടത് ഗവി ഉല്ലാസയാത്രാ ബസ്

ബസില്‍ 28 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്
Bus fire
Bus fire
Updated on
1 min read

കോട്ടയം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസ യാത്ര ബസാണ് കത്തിയത്.

Bus fire
'ടിപി കേസ് പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത; പരോളിനെ കുറിച്ച് അന്വേഷിക്കണം'; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ബസില്‍ 28 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നരയോടെ മണിമലയ്ക്ക് സമീപം പഴയിടത്തുവെച്ചാണ് അപകടമുണ്ടായത്. പുക ഉയരുന്നതു കണ്ട് യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങിയതു മൂലം വന്‍ ദുരന്തം ഒഴിവായി.

Bus fire
'ഇക്കുറി അങ്ങനെ പോരാ; കൂടുതല്‍ പദവികള്‍ വേണം'; കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണത്തില്‍ മുസ്ലീം ലീഗ് പിടിമുറുക്കുന്നു

ഏകദേശം അരമണിക്കൂറിനു ശേഷം കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയി ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്നു സംഘം. അപകടകാരണം വ്യക്തമല്ല. യാത്രക്കാരെ മറ്റൊരു ബസില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി.

Summary

A running KSRTC bus caught fire. The bus was completely burnt.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

palakkad ksrtc bus theft accused fasil arrested
Priyadarshini
Bus Fire
private bus
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com