ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ആരോഗ്യസ്ഥിതി മോശമാണെന്നും സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം
Kandararu Rajeevaru
Kandararu Rajeevaru
Updated on
1 min read

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. ദ്വാരപാലക പാളി കേസിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി വാദം കേൾക്കുക. ആരോഗ്യസ്ഥിതി മോശമാണെന്നും സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.

Kandararu Rajeevaru
കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം

ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കും. സ്വർണക്കൊള്ളയിൽ തന്ത്രപ്രധാനമായ പങ്ക് തന്ത്രിക്ക് ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിക്കുക. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെ നെ‍ഞ്ചുവേദനയും ശാരീരിക അസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടർന്ന് തന്ത്രിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ആൻജിയോ​ഗ്രാമിനും വിധേയനാക്കിയിരുന്നു.

Kandararu Rajeevaru
കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: സിപിഎം ഇന്ന് കരിദിനം ആചരിക്കും

അതേസമയം, സ്വർണ്ണക്കൊള്ള കേസിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വാദം കേൾക്കും. കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം വേണമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആവശ്യം. നേരത്തെ ദ്വാരപാലക പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.

Summary

The court will consider the bail application of Thantri Kandararu Rajeevaru in the Sabarimala gold robbery case today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

സുപ്രീം കോടതി
 kandararu brahmadathan
Case of attack on ED officials in front of Pinarayi Vijayan's house: CPM workers' bail plea to be considered today
Alappuzha police attack
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com