Jayasree, Supreme court
Jayasree, Supreme court

'സ്ത്രീയെന്ന പ്രത്യേക പരിഗണന'; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം

കേസിലെ മറ്റ് ഏഴ് പ്രതികളും ജാമ്യത്തിലാണെന്ന് ജയശ്രീ സുപ്രീം കോടതിയെ അറിയിച്ചു.
Published on

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം. സ്ത്രീയെന്ന പരിഗണന നല്‍കിയാണ് സുപ്രീം കോടതി ജയശ്രിക്ക് ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണങ്ങള്‍ ചുണ്ടിക്കാണിച്ചായിരുന്നു ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അതുകൂടി കണക്കിലെടുത്താണ് ജാമ്യം നല്‍കിയിരിക്കുന്നത്. കേസിലെ മറ്റ് ഏഴ് പ്രതികളും ജാമ്യത്തിലാണെന്ന് ജയശ്രീ സുപ്രീം കോടതിയെ അറിയിച്ചു.

Jayasree, Supreme court
ശബരിമല സ്വര്‍ണക്കൊളള: എ പത്മകുമാറിന് ജാമ്യം; ജയിലില്‍ തുടരും

ശബരിമലയില്‍ ജോലി ചെയ്തിട്ടില്ലെന്നും അവിടെ പോകുക പോലും ഉണ്ടായിട്ടില്ലെന്നും സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ജയശ്രീക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ ജയശ്രീയെ കസ്റ്റഡിയില്‍ ആവശ്യമുണ്ടോയെന്ന് കോടതി ആരായുകയും ചെയ്തു. കേസില്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ സ്ത്രീയാണെന്ന പ്രത്യേക ആനൂകൂല്യം മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എസ്‌ഐടി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കി.

Jayasree, Supreme court
'സര്‍ജറി ചെയ്താല്‍ വയറ്റില്‍ കത്രിക ഫ്രീ; അപ്പോഴാണ് കേരളം അമേരിക്കയെക്കാള്‍ മുന്നിലെന്ന് മുഖ്യമന്ത്രി പറയുന്നത്'

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലകക്കേസില്‍ റിമാന്‍ഡിലായതിനാല്‍ പത്മകുമാര്‍ ജയിലില്‍ തന്നെ തുടരും.

കട്ടിളപ്പാളി കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ മറ്റ് പ്രതികള്‍ക്ക് അനുവദിച്ച ജാമ്യം ലഭിക്കാന്‍ തനിക്കും അര്‍ഹതയുണ്ടെന്നായിരുന്നു പത്മകുമാറിന്റെ വാദം. വാദം അംഗീകരിച്ച കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. ദ്വാരപാലക കേസില്‍ ഒരാഴ്ച കഴിയുന്നതോടെ പത്മകുമാറിന്റെ ജയില്‍വാസം 90 ദിവസം പിന്നിടും. അതിനു മുന്‍പെ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ആ കേസിലും പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കും. മാര്‍ച്ച് 31 ന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

2025 നവംബര്‍ 20 നാണ് സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാര്‍ അറസ്റ്റിലാകുന്നത്. കട്ടിളപ്പാളി കേസില്‍ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. റിമാന്‍ഡില്‍ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, എന്‍ വാസു തുടങ്ങിയവര്‍ സ്വാഭാവിക ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു.

Summary

Sabarimala Gold Theft case: S Jayasree Gets Anticipatory Bail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com