പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധം; എരുമേലിയിൽ റോഡ് ഉപരോധിച്ച് തീർത്ഥാടകർ

എരുമേലി-റാന്നി പാതയിലാണ് പ്രതിഷേധം
ശബരിമല തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിച്ചു/ ടെലിവിഷൻ സ്ക്രീൻഷോട്ട്
ശബരിമല തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിച്ചു/ ടെലിവിഷൻ സ്ക്രീൻഷോട്ട്
Updated on
1 min read

പത്തനംതിട്ട:  പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിച്ചു. എരുമേലി-റാന്നി പാതയിലാണ് ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെ റോഡ് ഉപയോധിച്ച് പ്രതിഷേധം. ഒരു വാഹനങ്ങളും തീർത്ഥാടകർ കടത്തിവിട്ടില്ല.

തീര്‍ത്ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്നലെ ഉച്ചയ്ക്കും സമാനമായ രീതിയില്‍ പ്രതിഷേധം ഉണ്ടായിരുന്നു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ച് വാ​ഹനങ്ങൾ കടത്തിവിട്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com