പത്തനംതിട്ട: ശബരിമല തീർഥാടകർക്കായിട്ടുള്ള സ്പെഷ്യൽ ട്രെയിനുകൾക്കായി ആദ്യഘട്ട പ്രൊപ്പോസലുകൾ തയ്യാറാക്കിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ചെന്നൈ- പാലക്കാട്- എറണാകുളം ടൗൺ- കോട്ടയം- കൊല്ലം, ചെന്നൈ- മധുര- ചെങ്കോട്ട- കൊല്ലം, താംബരം- തിരുനെൽവേലി- നാഗർകോവിൽ ടൗൺ- കൊല്ലം തുടങ്ങിയ വഴികളിൽ ദക്ഷിണ റെയിൽവേ ശബരിമല തീർഥാടകർക്കായിട്ടുള്ള സ്പെഷ്യൽ ട്രെയിനുകൾക്കായി ആദ്യഘട്ട പ്രൊപ്പോസലുകൾ തയ്യാറാക്കി. നിലവിൽ ഒൻപതു സർവീസുകൾ വീതം പരിഗണനയിലുണ്ട്, ആകെ 72 സർവീസുകൾ.
കൂടാതെ സർവീസ് ദീർഘിപ്പിക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. അതോടൊപ്പം, മണ്ഡലകാലത്ത് ആലപ്പുഴ വഴിയുള്ള മംഗലാപുരം- കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്താനും ധാരണയായിട്ടുണ്ട്. മധുര- ചെങ്കോട്ട ഭാഗത്തുനിന്ന് ഇത്തവണ കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്ലയാൽ ചെങ്ങന്നൂരിൽ നടന്ന ശബരിമല അവലോകനയോഗത്തിൽ അറിയിച്ചതനുസരിച്ച് ശബരിമല തീർഥാടനകാലത്ത് 300 സ്പെഷ്യൽ ട്രെയിനുകൾ സർവീസുകൾ നടത്തും.
അതേസമയം ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി രണ്ടു ദിവസത്തെ ചടങ്ങുകൾക്ക് ശബരിമലയിൽ തീർഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മുൻവർഷങ്ങളെ അപേക്ഷിച്ച് തീർഥാടകരുടെ ഓൺലൈൻ ബുക്കിങ്ങും കൂടുതലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates