ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്ന് സ്പോട്ട് ബുക്കിങ് 5000 മാത്രം, ശരംകുത്തി വരെ നീണ്ട നിര

ഈ മണ്ഡല സീസണിലെ ഏറ്റവും വലിയ ഭക്തജനപ്രവാഹമാണ് ഇന്നലെയുണ്ടായത്
Sabarimala
ശബരിമല ( Sabarimala )ഫയല്‍ ചിത്രം
Updated on
1 min read

പത്തനംതിട്ട: തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിൽ ഇന്ന് സ്പോട്ട് ബുക്കിങ് 5000 മാത്രമായി കുറച്ചു. പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ രാവിലെ നീണ്ട നിരയാണുള്ളത്. കുറഞ്ഞത് 5 മണിക്കൂർ വരെ കാത്തു നിന്നാണ് ഭക്തർ പതിനെട്ടാംപടിയിൽ എത്തുന്നത്. ഇന്നലെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

Sabarimala
യാത്രക്കാർ ശ്രദ്ധിക്കുക; സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

ശബരിമലയിൽ ഇന്നലെ ദർശനത്തിനെത്തിയത് 11, 7369 പേരാണ്. ഈ മണ്ഡല സീസണിലെ ഏറ്റവും വലിയ ഭക്തജനപ്രവാഹമാണ് ഇന്നലെയുണ്ടായത്. ദർശനത്തിന് ആറു മണിക്കൂർ വരെ ക്യൂ നീണ്ടു. ഇന്നലെ സ്പോട്ട് ബുക്കിങ് 11,866 ആയിരുന്നു. തിരക്ക് വർധിച്ചത് അനുസരിച്ചാണ് സ്പോട്ട് ബുക്കിങ്ങിൽ ക്രമീകരണം വരുത്തിയത്.

Sabarimala
ഐഎഫ്എഫ്കെ ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മുതൽ

പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇന്നലെ സന്നിധാനത്ത് എത്തി ദർശനം നടത്തി. ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പൊലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളും എല്ലായിടത്തുമുണ്ടെന്ന് ഡിജിപി പറഞ്ഞു.

Summary

Considering the rush of pilgrims, spot bookings at Sabarimala have been reduced to just 5,000 today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com