ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മനിലയിലെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയേക്കും. സമുദ്ര സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക-വാണിജ്യ പങ്കാളിത്തം വിപുലീകരിക്കുന്നതിലുമാണ് ഉച്ചകോടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്..മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്നി തെളിക്കും.. വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പുമായി ചൈന. 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ ചൈന വിജയകരമായി പൂര്‍ത്തിയാക്കി. വാണിജ്യ വ്യോമയാനരംഗത്ത് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചൈനയുടെ സുപ്രധാന ചുവടുവെയ്പ് ആയാണ് ഇതിനെ കാണുന്നത്.. സംസ്ഥാനത്ത് ഉള്ളിവില കുതിച്ചു ഉയരുന്നു. ഉള്ളിവില സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കിലോയ്ക്ക് 180 രൂപ മുതല്‍ 200 രൂപ വരെ വില കയറിയത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരേപോലെ ആശങ്കപ്പെടുത്തുന്നുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates