ശബരിമല യുവതീ പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ഈ മണ്ഡലകാലത്ത് തന്നെ?

ഡിസംബര്‍ 18 മുതലാണ് സുപ്രീം കോടതിയുടെ ക്രിസ്മസ് അവധി ആരംഭിക്കുന്നത്.
Supreme Court
Supreme Court
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ ഭരണാഘടനാ ബെഞ്ചിന്റെ വിധി ഈ മണ്ഡലകാലത്ത് തന്നെ ഉണ്ടാകുമെന്ന് സൂചന നല്‍കി ജസ്റ്റിസ് ബിവി നാഗരത്‌ന. ക്രിസ്മസ് അവധിക്ക് മുന്‍പ് വിശാല ബെഞ്ച് വിധി പറയും. ഡിസംബര്‍ 18 മുതലാണ് സുപ്രീം കോടതിയുടെ ക്രിസ്മസ് അവധി ആരംഭിക്കുന്നത്.

സ്വവംശ വിവാഹ രീതി പാലിക്കാത്തവരെ സമുദായത്തില്‍ നിന്ന് പുറത്താക്കുന്ന ക്‌നാനായ കത്തോലിക്കാ സമുദായത്തിന്റെ നടപടിക്കെതിരായ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ബി.വി. നാഗരത്‌ന ശബരിമല വിധി ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധിയുമായി ബന്ധപ്പെട്ടതാണ് ക്‌നാനായ കത്തോലിക്കാ സമുദായത്തിന്റെ കേസെന്ന് സീനിയര്‍ അഭിഭാഷകന്‍ ആര്യാമ സുന്ദരം ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് ക്രിസമസ് അവധിക്ക് മുമ്പ് ശബരിമല കേസിലെ വിധി ഉണ്ടാകുമെന്ന് ജസ്റ്റിസ് നാഗരത്‌ന അറിയിച്ചത്. ക്‌നാനായ കത്തോലിക്കാ സമുദായവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് നാഗരത്‌നയുടെ ബെഞ്ച് ജനുവരിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ശബരിമല കേസില്‍ വാദം കേട്ടത്.

Summary

Sabarimala Women's Entry Case: Larger Bench Verdict Likely During This Mandala Season?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER