

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നതായി കേരളം. യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് ഒപ്പം വാദിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കത്ത് നല്‍കി. യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ നോഡല്‍ കൗണ്‍സില്‍ കൃഷ്ണ കുമാര്‍ സിങിനാണ് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയത്.
യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവര്‍ക്ക് ഒപ്പം വാദം ഉന്നയിക്കാനാണ് സര്‍ക്കാരിന് സമയം അനുവദിച്ചിരുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയ്ക്ക് ഒരു മണിക്കൂര്‍ സമയമാണ് അനുവദിച്ചത്. ഈ വിഷയത്തില്‍ 12 അഭിഭാഷകരാണ് സുപ്രീം കോടതിയില്‍ യുവതി പ്രവേശം അനുകൂലിച്ച് വാദം ഉന്നയിക്കുക. എന്നാല്‍ യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ നിലപാട് തങ്ങള്‍ പിന്തുണയ്ക്കുന്നതായും അവര്‍ക്ക് ഒപ്പം വാദം ഉന്നയിക്കാന്‍ സമയം അനുവദിക്കണമെന്നുമാണ് ഇപ്പോള്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
മതാചാരങ്ങളില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് മത പണ്ഡിതര്‍, സമൂഹ പരിഷ്‌കര്‍ത്താക്കള്‍ എന്നിവരുടെ നിലപാട് കോടതികള്‍ കണക്കിലെടുക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ വ്യക്തമാക്കിയിരുന്നത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നോ എതിര്‍ക്കുന്നുവെന്നോ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നില്ല. ഏപ്രില്‍ ഒന്‍പതിന് കേസില്‍ വാദം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates