സദാനന്ദന്‍ മാസ്റ്ററുടെ പ്രസംഗ ശൈലി ആകര്‍ഷിച്ചു, പ്രധാനമന്ത്രിയുടെ അഭിനന്ദന കത്ത്

നിങ്ങള്‍ പാര്‍ലമെന്റില്‍ താരതമ്യേന പുതിയ ആളായിരിക്കാം. രാഷ്ട്രം ആദ്യം എന്ന ആശയധാരയും സമര്‍പ്പണവും സേവനവും മാസ്റ്ററുടെ മുഖമുദ്രയാണ്. സദാനന്ദന്‍ മാസ്റ്ററുടെ ധൈര്യം കേരളത്തിന് അകത്തും പുറത്തും സുപരിചിതമാണ്
Sadanandan Master's style of speech impressed, P M sends congratulatory letter
Sadanandan Master, Narendra modi file
Updated on
1 min read

ന്യൂഡല്‍ഹി: സി സദാനന്ദന്‍ എംപിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. സദാനന്ദന്‍ മാസ്റ്ററുടെ പ്രസംഗ ശൈലി ആകര്‍ഷിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Sadanandan Master's style of speech impressed, P M sends congratulatory letter
'ആളുകളില്‍ നിന്ന് ഏറ്റവുമധികം പണം വാങ്ങുന്നത് ഏത് പാര്‍ട്ടിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം; എന്‍ എം രാജുവിനെ കുത്തിയിളക്കി വിട്ടു'

നിങ്ങള്‍ പാര്‍ലമെന്റില്‍ താരതമ്യേന പുതിയ ആളായിരിക്കാം. രാഷ്ട്രം ആദ്യം എന്ന ആശയധാരയും സമര്‍പ്പണവും സേവനവും മാസ്റ്ററുടെ മുഖമുദ്രയാണ്. സദാനന്ദന്‍ മാസ്റ്ററുടെ ധൈര്യം കേരളത്തിന് അകത്തും പുറത്തും സുപരിചിതമാണ്. ചില എംപിമാര്‍ മാസ്റ്ററുടെ ജീവിതസമരങ്ങളെ പരിഹസിച്ച് സ്വയം അപമാനിതരായി. ജനാധിപത്യ മൂല്യങ്ങളോടും പൊതുജനക്ഷേമത്തോടുമുള്ള പ്രതിബദ്ധതയാണ് പ്രസംഗത്തില്‍ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അത്തരം സംഭാവനകള്‍ പാര്‍ലമെന്ററി ചര്‍ച്ചകളെ ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Sadanandan Master's style of speech impressed, P M sends congratulatory letter
'ജോസ് കെ മാണിയുടെ ക്ഷണം തമാശ, കേരള കോണ്‍ഗ്രസിന്റെ തറവാട് പിജെ ജോസഫ് നയിക്കുന്ന പാര്‍ട്ടി'

ദേശസ്‌നേഹവും സംസ്‌കാരത്തോടുള്ള അഭിമാനവും മാസ്റ്ററുടെ അവിഭാജ്യ ഘടകമാണ്. കേരളത്തിന്റെ വികസനം മാസ്റ്ററുടെ അഭിലാഷമാണ്. മാസ്റ്ററുടെ വാക്കുകളിലെ ധാര്‍മ്മിക ശക്തിയും ദൃഢനിശ്ചയവും എനിക്ക് കാണാന്‍ കഴിഞ്ഞു. മാസ്റ്ററുടെ പ്രസംഗം പാര്‍ലമെന്റിനെ സമ്പന്നമാക്കി എന്നും പ്രധാനമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

Summary

Sadanandan Master's style of speech impressed, P M Narendra modi sends congratulatory letter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com