കുങ്കുമം
കുങ്കുമം

കുങ്കുമം പൂത്തു; കശ്മീരിലല്ല, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ 

കുങ്കുമം കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരുന്നു
Published on


ഇടുക്കി: കേരളത്തില്‍ ആദ്യമായി കുങ്കുമം പൂത്തു. ഇടുക്കി കാന്തല്ലൂരിലെ പെരുമലയില്‍ രാമ മൂര്‍ത്തിയെന്ന കര്‍ഷകനാണ് കുങ്കുമം വിജയകരമായി കൃഷി ചെയ്തത്. കശ്മീരില്‍ വിളയുന്ന കുങ്കുമം കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. 

ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട പ്രദേശങ്ങളിലാണ് കുങ്കുമക്കൃഷിക്കു യോജ്യമായ മണ്ണുണ്ടെന്ന് കണ്ടെത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ കുങ്കുമം കൃഷി ചെയ്യുകയും പൂവിടുകയും ചെയ്തിരുന്നു. കേരളത്തിന്റെ മിനി കശ്മീരായ കാന്തല്ലൂര്‍ പെരുമലയിലും വട്ടവട പഴത്തോട്ടത്തും കഴിഞ്ഞ വര്‍ഷമാണ് ശാന്തന്‍പാറ കൃഷിവിജ്ഞാനകേന്ദ്രം കുങ്കുമത്തിന്റെ പരീക്ഷണക്കൃഷിക്ക് തുടക്കമിട്ടത്. 

ഈ പ്രദേശങ്ങളുടെ കൃഷിയോജ്യത, വിളയുന്ന കുങ്കുമപ്പൂവിന്റെ രൂപഘടന, വിളവിന്റെ തോത്, ഗുണനിലവാരം എന്നിവയെല്ലാം വിലയിരുത്തിയുള്ള പരീക്ഷണം വിജയ പ്രതീക്ഷ നല്‍കുന്നതായി കൃഷിവിജ്ഞാനകേന്ദ്രം അധികൃതര്‍ പറഞ്ഞിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com