

തൃശൂര്‍: ചൊവ്വാഴ്ച മുതല്‍ തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് തുറക്കും. ഇന്ന് ചേര്‍ന്ന മന്ത്രിതലയോഗത്തിലാണ് തീരുമാനം.
കോവിഡ് മാനദണ്ഡം പാലിച്ച് പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ 8 മണി വരെ മൊത്തവ്യാപര കടകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ 8 മുതല്‍ 12 വരെ ചില്ലറ വ്യപാരത്തിന് അനുമതിയുണ്ട്. മാര്‍ക്കറ്റിലെ മീന്‍ , ഇറച്ചി കടകള്‍ തിങ്കള്‍, ബുധന്‍ ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ. കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണം. ഒരു കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ പരമാവധി 3 പേര്‍ മാത്രമേ ഉണ്ടാകാവൂ.
നാളെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ആന്റിജന്‍ പരിശോധന നടത്തും. നഗരത്തിലെ മറ്റ് മാര്‍ക്കറ്റുകളും ചൊവ്വാഴ്ച മുതല്‍ തുറക്കും. ജില്ലാ ഭരണകൂടവും വ്യാപാരികളുമായി നടന്ന ചര്‍ച്ചയില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates