വേഗം, സുതാര്യത; മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ക്കും ഇനി ശമ്പളം 'സ്പാര്‍ക്ക്' വഴി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഓണ്‍ലൈനായി പ്രോസസ് ചെയ്യുന്നതിനും കൃത്യമായി വിതരണം ചെയ്യുന്നതിനുമുള്ള ഏകീകൃത സംവിധാനമാണ് സ്പാര്‍ക്ക്
niyamasabha
Kerala Assembly
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ജനപ്രതിനിധികള്‍ക്ക് ഇനി ശമ്പളം സ്പാര്‍ക്ക് വഴി. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, എം എല്‍ എ മാര്‍ എന്നിവരുടെ ശമ്പളം സ്പാര്‍ക്ക് വഴി നല്‍കാനാണ് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഓണ്‍ലൈനായി പ്രോസസ് ചെയ്യുന്നതിനും കൃത്യമായി വിതരണം ചെയ്യുന്നതിനുമുള്ള ഏകീകൃത സംവിധാനമാണ് സ്പാര്‍ക്ക്. ശമ്പളവിതരണം വേഗത്തിലും സുതാര്യതയോടെയും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജനപ്രതിനിധികളെയും ഈ സംവിധാനത്തിന് കൊണ്ടുവരുന്നത്.

നിലവില്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവരുടെ ശമ്പള ബില്ലുകള്‍ സ്പാര്‍ക്ക് സംവിധാനത്തിന് പുറത്താണ് തയ്യാറാക്കിയിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം സ്പാര്‍ക്ക് വഴിയാണെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരുടെ ശമ്പളത്തിനായി പ്രത്യേക സംവിധാനമാണ് നിലവിലുണ്ടായിരുന്നത്.

2027 ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ധനവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവില്‍ പറഞ്ഞു. വേഗവും സുതാര്യതയും ഉറപ്പു വരുത്താനാണ് നടപടിയെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. പുതിയ തീരുമാനപ്രകാരം പ്രൈവറ്റ് സെക്രട്ടറിമാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശമ്പള ബില്ലുകള്‍ സ്പാര്‍ക്കില്‍ തയ്യാറാക്കും. തുടര്‍ന്ന് തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യും.

Summary

Salaries for the Chief Minister, ministers, and elected representatives will be processed via 'SPARK'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER