നിലപാട് മാറ്റിയോ സതീശന്‍? പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ സമസ്ത, യുഡിഎഫില്‍ അതൃപ്തി

സംഘപരിവാര്‍ ബന്ധമുള്ളവരെ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കുമ്പോള്‍ എല്ലാവര്‍ക്കും സ്വാഭാവികമായും പ്രതിഷേധമുണ്ടാകും.
Abdusamad Pookottur
Abdusamad Pookotturfacebook
Updated on
1 min read

കോഴിക്കോട്: സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമസ്ത. സംഘപരിവാര്‍ ബന്ധമുള്ളവരെ സര്‍ക്കാര്‍ ഉന്നതപദവികളില്‍ ഇരുത്തുന്നതില്‍ പ്രതിഷേധമുണ്ടെന്നും യുഡിഎഫ്. ഇക്കാര്യം ഗൗരവത്തിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

സംഘപരിവാര്‍ ബന്ധമുള്ളവരെ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കുമ്പോള്‍ എല്ലാവര്‍ക്കും സ്വാഭാവികമായും പ്രതിഷേധമുണ്ടാകും. യുഡിഎഫിന് ള്ളില്‍നിന്നുതന്നെ ഇക്കാര്യത്തില്‍ പ്രതിഷേധമുണ്ട്. ഈ വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. മുന്നണി യോഗം ചേര്‍ന്നെടുക്കുന്ന തീരുമാനം എന്താണെന്ന് നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വി ഡി സതീശനെതിരെയും അബ്ദുസമദ് പൂക്കോട്ടൂര്‍ വിമര്‍ശനം ഉന്നയിച്ചു. ഇത്തരം വിഷയങ്ങളില്‍ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ പരസ്യമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് സതീശനെന്നും ആ നിലപാടുകളില്‍ നിന്ന് അദ്ദേഹം വ്യതിചലിച്ചോ എന്ന് പരിശോധിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി ഡി എസ് ശരത്തിനെ നിയമിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. ഇദ്ദേഹത്തിന് ആര്‍എസ്എസ് ബന്ധമുണ്ടെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി സമസ്ത രംഗത്തെത്തിയത്.

Abdusamad Pookottur
വിഡി സതീശന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍; മുഖ്യമന്ത്രിയായ ശേഷം ആദ്യ ദര്‍ശനം - വിഡിയോ
Abdusamad Pookottur
മൂക്കുത്തി മോഷ്ടിക്കാനെത്തി, പാലക്കാട് അരുംകൊല?; വയോധികയെ ഡ്രമ്മിലിട്ട് കത്തിച്ചതായി മൊഴി, അന്വേഷണം
Abdusamad Pookottur
ക്ഷേത്ര ഉപദേശക, ഭക്തജന സമിതികളുടെ സ്വത്തുക്കള്‍ ഭഗവാന്റേത്: ഹൈക്കോടതി
Summary

Samastha opposes the appointment of DS Sharath as government pleader

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com