സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു

കോഴിക്കോട് തിരുവണ്ണൂര്‍ പുതിയ കോവിലകത്തെ തെക്കേക്കെട്ട് താവഴിയിലെ അംഗമാണ്
Samoothiri Raja P.K. Kerala Varma has passed away
പി കെ കേരളവര്‍മfacebook
Edited By:
Updated on
1 min read

കോഴിക്കോട്: സാമൂതിരി രാജ പി കെ കേരളവര്‍മ (89) അന്തരിച്ചു. കോഴിക്കോട് ചിന്താവളപ്പില്‍ താമസിക്കുന്ന ഇദ്ദേഹം ഫാര്‍മക്കോളജി വിദഗ്ധനായിരുന്നു. ബിസിനസ് മികവിനു കേന്ദ്ര, സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബലരാമ വര്‍മയുടെ മകനായ അദ്ദേഹം കോഴിക്കോട് തിരുവണ്ണൂര്‍ പുതിയ കോവിലകത്തെ തെക്കേക്കെട്ട് താവഴിയിലെ അംഗമാണ്. അമ്മ ശ്രീദേവി വര്‍മ സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിക്ക് സ്വന്തം വള ഊരിക്കൊടുത്തതിലൂടെ ശ്രദ്ധേയയാണ്.

Samoothiri Raja P.K. Kerala Varma has passed away
'കരുതലിന്റെയും സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലിയ പാഠം'; പ്രിസ്‌കില്ലയ്ക്ക് മറുപടി കത്തയച്ച് മുഖ്യമന്ത്രി, അഭിനന്ദനം

ഇന്റര്‍മീഡിയറ്റ് വരെ സാമൂതിരി കോളജിലാണ് കേരളവര്‍മ പഠിച്ചത്. അഹമ്മദാബാദ് എല്‍എം കോളജ് ഓഫ് ഫാര്‍മസിയില്‍നിന്നു ബിരുദം നേടി. മുംബൈയില്‍ ജര്‍മന്‍ റെമഡീസ് മരുന്നു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തു. തുടര്‍ന്ന് നാട്ടിലെത്തി മെഡിക്കല്‍ കോളജില്‍ നോണ്‍ മെഡിക്കല്‍ ട്യൂട്ടര്‍ ആയി പ്രവര്‍ത്തിച്ചു. പിന്നീട് സ്വന്തമായി മരുന്നു നിര്‍മാണ കമ്പനിയായ നാര്‍ണ്യാത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി.

തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീ വര്‍മയാണ് ഭാര്യ. മക്കള്‍: സാഹിത്യകാരി സുനീത രാജ(ഡല്‍ഹി), ഡോ. കെ.സുജിത് വര്‍മ (കെഎംസിടി ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍). മരുമക്കള്‍: കെ.സി. രവീന്ദ്ര രാജ, ദിവ്യ (അധ്യാപിക, കൊയിലാണ്ടി).

Samoothiri Raja P.K. Kerala Varma has passed away
'പോപ്‌കോണിലെന്താ സ്വര്‍ണമുണ്ടോ?, മള്‍ട്ടിപ്ലക്‌സില്‍ നടക്കുന്നത് കൊള്ള, സര്‍ക്കാര്‍ ഇടപെടണം'
Samoothiri Raja P.K. Kerala Varma has passed away
രാവിലെ അഞ്ച് മുതല്‍ സര്‍വീസ്; നീലക്കുറിഞ്ഞി കാണാന്‍ കെഎസ്ആര്‍ടിസി യാത്ര
Summary

Samoothiri Raja P.K. Kerala Varma has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com