സംസ്ഥാനത്ത് കുമിഞ്ഞുകൂടുന്നത് പ്രതിദിനം 200 ടൺ സാനിറ്ററി മാലിന്യം: പരിഹാരമായി 4 അത്യാധുനിക റീജിയണൽ പ്ലാന്റുകൾ ഉടൻ പ്രവർത്തനസജ്ജമാകും

കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ അത്യാധുനിക ഇൻസിനറേറ്റർ പ്ലാന്റുകൾ വരുന്നു
Sanitary Waste Crisis Kerala
Sanitary Waste Crisis Kerala
Edited By:
Updated on: 
2 min read

തിരുവനന്തപുരം: കൊച്ചുകുട്ടികളുടെ ഡയപ്പറുകൾ മുതൽ മുതിർന്നവരുടെ സാനിറ്ററി പാഡുകൾ വരെയുള്ളവയുടെ ഉപയോഗം സംസ്ഥാനത്ത് സർവ്വസാധാരണമായതോടെ, ഇവയുടെ ശാസ്ത്രീയ സംസ്കരണമില്ലായ്മ കേരളത്തിൽ അതീവ ഗുരുതരമായ പാരിസ്ഥിതിക-ആരോഗ്യ പ്രശ്നമായി മാറുന്നു. കേരളത്തിൽ പ്രതിദിനം 200 ടണ്ണിലധികം സാനിറ്ററി മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ ഇതിൽ കേവലം 40 ടൺ മാലിന്യം മാത്രം സംസ്കരിക്കാനുള്ള ശേഷിയാണ് നിലവിൽ സംസ്ഥാനത്തിനുള്ളത്. ഈ വലിയ വിടവ് നികത്താൻ തദ്ദേശ സ്വയംഭരണ വകുപ്പും ക്ലീൻ കേരള കമ്പനിയും ചേർന്ന് നാല് റീജിയണൽ അത്യാധുനിക പ്ലാന്റുകൾ സജ്ജമാക്കുകയാണ്.

സ്ത്രീകളുടെ ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ, മൂന്ന് വയസ്സ് വരെയുള്ള കുട്ടികളുടെ ഡയപ്പറുകൾ, കിടപ്പുരോഗികളും വയോജനങ്ങളും ഉപയോഗിക്കുന്ന അഡൽറ്റ് ഡയപ്പറുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് സാനിറ്ററി മാലിന്യങ്ങൾ. ഒരു പുരുഷൻ ജീവിതകാലത്ത് ശരാശരി 4,000 മുതൽ 13,300 എണ്ണം വരെയും, ഒരു സ്ത്രീ 15,000 മുതൽ 32,000 എണ്ണം വരെയും സാനിറ്ററി മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇവയിൽ 75 ശതമാനത്തോളവും പോളിമറുകളും പ്ലാസ്റ്റിക് ഘടകങ്ങളുമാണ്. മണ്ണിൽ നിക്ഷേപിച്ചാൽ ലയിച്ചുതീരാൻ 400 വർഷത്തോളമെടുക്കുന്ന ഇത്തരം മാലിന്യങ്ങൾ വീട്ടുപറമ്പുകളിൽ കുഴിച്ചിടുകയോ, ജലാശയങ്ങളിലേക്ക് വലിച്ചെറിയുകയോ, അശാസ്ത്രീയമായി കത്തിക്കുകയോ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മണ്ണ്-ജല മലിനീകരണത്തിനും കാരണമാകുന്നു.

Sanitary Waste Crisis Kerala
'ഇപ്പോള്‍ ഞാന്‍ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോള്‍ പിണറായിയെ ചവിട്ടിത്താഴ്ത്തി'

ചെറിയ ഇൻസിനറേറ്ററുകളിൽ ഇവ കത്തിക്കുമ്പോൾ പുറത്തുവരുന്ന പുക ഗുരുതരമായ വിഷവാതകങ്ങൾ നിറഞ്ഞതാണ്. സാനിറ്ററി മാലിന്യങ്ങൾ പൂർണ്ണമായി നശിക്കണമെങ്കിൽ കുറഞ്ഞത് 800 മുതൽ 1300 ഡിഗ്രി സെൽഷ്യസ് വരെ താപനില ആവശ്യമാണ്. നിലവിൽ തിരുവനന്തപുരം വർക്കല നഗരസഭയിൽ പ്രതിദിനം രണ്ട് ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ ഡബിൾ ചേംബർ ഇൻസിനറേറ്റർ സംവിധാനം വഴി പുക പൂർണ്ണമായി ശുദ്ധീകരിച്ചാണ് 30 മീറ്റർ ഉയരമുള്ള കുഴലിലൂടെ പുറത്തുവിടുന്നത്.

Sanitary Waste Crisis Kerala
ഹൈവേയിലെ ബോര്‍ഡില്‍ സ്ഥലപ്പേര് ഹിന്ദിയില്‍; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

ഈ മാതൃക മുൻനിർത്തിയാണ് സംസ്ഥാനത്ത് നാല് വലിയ റീജിയണൽ സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ക്ലീൻ കേരള കമ്പനിയുടെയും മേൽനോട്ടത്തിൽ കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിലായി പ്രതിദിനം 20 ടൺ വീതം സംസ്കരണ ശേഷിയുള്ള നാല് പ്ലാന്റുകളാണ് അവസാനഘട്ട നിർമ്മാണത്തിലുള്ളത്. ഇതോടെ സംസ്ഥാനത്തെ ആകെ സംസ്കരണ ശേഷി 120 ടണ്ണായി ഉയരും. വാതിൽപ്പടി ശേഖരണത്തിലൂടെ കിലോഗ്രാമിന് 27 രൂപ യൂസർ ഫീ ഈടാക്കി പ്രത്യേക പാക്കിംഗ് കവറുകളിൽ ജിപിഎസ് ഘടിപ്പിച്ച അടച്ച മൂടിയ വാഹനങ്ങളിലാണ് മാലിന്യം പ്ലാന്റുകളിലെത്തിക്കുക.

Sanitary Waste Crisis Kerala
'അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ': കന്റോൺമെന്റ് എസ്ഐക്ക് നേരെ വധഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ

1300 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്ന ഡബിൾ ചേമ്പർ ഇൻസിനറേറ്ററുകൾ, ആസിഡ് ഗ്യാസ് സ്ക്രബ്ബറുകൾ, ബാഗ് ഹൗസ് ഫിൽട്ടറുകൾ, 5 കിലോലിറ്റർ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റ് (ETP) എന്നിവയടങ്ങുന്ന പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയാണ് ഈ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുന്നത്. ജനവാസ മേഖലകളിൽ നിന്ന് മാറിയുള്ള വ്യാവസായിക എസ്റ്റേറ്റുകളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ 24 മണിക്കൂർ ഡിജിറ്റൽ നിരീക്ഷണവും ഇവിടെയുണ്ടാകും. ഈ വർഷം അവസാനത്തോടെ നാല് റീജിയണൽ പ്ലാന്റുകളും പ്രവർത്തനക്ഷമമാകുന്നതോടെ സാനിറ്ററി മാലിന്യ സംസ്കരണത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sanitary Waste Crisis Kerala
അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ
Summary

Kerala is confronting an escalating environmental and public health crisis due to the critical shortage of scientific disposal mechanisms for sanitary and diaper waste

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER