വിവാഹനിശ്ചയത്തിന് വാങ്ങിയ സാരിയുടെ കളര്‍ മങ്ങി: ബൊട്ടീക്കിന് 36,500 രൂപ പിഴ

സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണ് സ്ഥാപനം നടത്തിയതെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
Saree s color faded Alappuzha Boutique fined by Consumer Court
Saree s color faded Alappuzha Boutique fined by Consumer Court പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: വിവാഹനിശ്ചയത്തിന് വാങ്ങിയ സാരിയുടെ കളര്‍ മങ്ങുകയും പരാതിയില്‍ കൃത്യമായി ഇടപെടുകയും ചെയ്തില്ലെന്നുമുള്ള ആരോപണത്തില്‍ ബൊട്ടീക്കിന് 36,500 രൂപ പിഴ. എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്‌ളാവോസിന്റെ പരാതിയില്‍ ആലപ്പുഴയിലെ ഇഹാ ഡിസൈന്‍സ് എന്ന സ്ഥാപനത്തിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി പിഴയിട്ടത്. സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണ് സ്ഥാപനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Saree s color faded Alappuzha Boutique fined by Consumer Court
ഉയര്‍ന്ന ഡാറ്റയും 19 ഒടിടികളും, നെറ്റ്ഫ്‌ളിക്‌സ് ബണ്‍ഡില്‍ഡ് സബ്‌സ്‌ക്രിപ്ഷനുമായി വി മാക്‌സ് ഫാമിലി പ്ലാന്‍

സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഭാര്യക്കും മറ്റു ബന്ധുക്കള്‍ക്കും 89,199 രൂപയ്ക്ക് 14 സാരികള്‍ ആണ് പരാതിക്കാരന്‍ വാങ്ങിയത്. മികച്ച ഗുണമേന്മയുള്ളവയെന്ന് എതിര്‍ കക്ഷി വിശ്വസിപ്പിച്ചുവെന്ന് പരാതിക്കാരന്‍ പറയുന്നു. അതില്‍ 16,500 രൂപ വിലയുള്ള സാരി ഉപയോഗിച്ച ആദ്യ ദിവസം തന്നെ കളര്‍ നഷ്ടമായി. വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനാണ് സാരി വാങ്ങിയത് എന്നതിനാല്‍ പരാതിക്കാരനും ഭാര്യയ്ക്കും ഏറെ മന:ക്ലേശം ഉണ്ടായി. ഈമെയില്‍, വക്കില്‍നോട്ടീസ് എന്നിവയിലൂടെ സാരിയുടെ ന്യുനത എതിര്‍കക്ഷിയെ അറിയിച്ചുവെങ്കിലും പരിഹാരം ഉണ്ടായില്ല എന്നമായിരുന്നു പരാതി.

Saree s color faded Alappuzha Boutique fined by Consumer Court
ബാങ്ക് അക്കൗണ്ടുകളടക്കം ചോര്‍ത്തും! ആധാര്‍ കാര്‍ഡ് ഇനിയും ലോക്ക് ചെയ്തില്ലേ? അറിയേണ്ടതെല്ലാം

'കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുന്ന സുപ്രധാനമായ ചടങ്ങില്‍ ധരിച്ച സാരിയുടെ കളര്‍ പോയി എന്ന പരാതി പരിഹരിച്ചില്ല എന്ന എതിര്‍കക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍ ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഉപഭോക്തൃ സൗഹൃദം അല്ലാത്ത ഇത്തരത്തിലുള്ള വ്യാപാരികളുടെ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്ക് നിശബ്ദമായിരിക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് പരാതിക്കാരന് സാരിയുടെ വിലയായ 16,500 രൂപയും നഷ്ടപരിഹാരം, കോടതി ചിലവ് എന്നിവയിനത്തില്‍ 20,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.

Summary

A boutique was fined Rs 36,500 for allegedly mishandling a complaint regarding a sari purchased for an engagement party, after the color reportedly faded.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com