'മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരം, ലജ്ജാകരം; കുടുംബം പോറ്റാനാണ് ഇവിടെ പണിക്ക് വരുന്നത്'; വിഡി സതീശനെതിരെ സച്ചിദാനന്ദന്‍

മലയാളികള്‍ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു.
K Satchidanandan
കെ സച്ചിദാനന്ദന്‍Facebook
Edited By:
Updated on
1 min read

തൃശൂര്‍: നിയമസഭയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍ നടത്തിയ 'റിവേഴ്സ് റെമിറ്റന്‍സ്' പ്രസ്താവനയ്‌ക്കെതിരെ കവി സച്ചിദാനന്ദന്‍. പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണെന്നും തികച്ചും ലജ്ജാകരമായ പ്രസ്താവന പിന്‍വലിക്കണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സച്ചിദാന്ദന്റെ പ്രതികരണം.

'പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണ് . അവര്‍ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലം ആണ് അവര്‍ക്ക് നാം നല്‍കുന്നത്- അതും ഇവിടെ നിലവിലുള്ള നിരക്കില്‍ മാത്രം, ചിലപ്പോള്‍ അതിലും കുറവും. കുടുംബം പുലര്‍ത്താന്‍ ആണ് അവര്‍ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികള്‍ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും. തികച്ചും ലജ്ജാകരമായ പ്രസ്താവന. പിന്‍വലിക്കേണ്ടത്.'- സച്ചിദാനന്ദന്റെ കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെക്കുറിച്ചുള്ള വലിയ സംവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. കേരളം ഇപ്പോള്‍ ഒരു ഇരട്ട പ്രതിസന്ധി നേരിടുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിദേശത്തുനിന്ന് പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്ന 'റിവേഴ്‌സ് മൈഗ്രേഷനും' , പണം ഉള്ളിലേക്ക് വരുന്നതിന് പകരം സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകുന്ന 'റിവേഴ്‌സ് റെമിറ്റന്‍സും' കേരളത്തിലെ കുടുംബ ബജറ്റുകളെയും സംസ്ഥാന സമ്പദ്വ്യവസ്ഥയെയും ഒരേപോലെ തകര്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ അപകടകരമായ പ്രവണത സര്‍ക്കാര്‍ തിരിച്ചറിഞ്ഞ് അടിയന്തരമായി ഇടപെടേണ്ടത് അനിവാര്യതയായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു.

കേരളത്തില്‍ ജോലി ചെയ്യുന്ന 40 മുതല്‍ 50 ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന കൂലി മുഴുവന്‍ നാട്ടിലേക്ക് അയക്കുകയാണെന്നും, ഇവിടെ മദ്യത്തിന്റെ പണം മാത്രമാണ് സര്‍ക്കാരിലേക്ക് തിരികെ കിട്ടുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ വംശീയമായ മുന്‍വിധിയോടെയുള്ളതും അപരവിദ്വേഷം നിറഞ്ഞതുമാണെന്ന വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോയി ചോരനീരാക്കി പണിയെടുത്തു കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികളെ വിസ്മരിച്ചുകൊണ്ട്, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരമൊരു അപകീര്‍ത്തികരമായ അടയാളപ്പെടുത്തല്‍ നടത്തുന്നത് അപകടകരമായ പ്രവണതയാണെന്നാണ് സമൂഹമാധ്യമങ്ങളിലും മറ്റുമായി കൊഴുക്കുന്ന വിമര്‍ശനങ്ങളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

K Satchidanandan
റിവേഴ്‌സ് റെമിറ്റൻസ്' വിവാദം: നിയമസഭയിലെ വിഡി സതീശന്റെ പ്രസ്താവനയും പ്രവാസി-കുടിയേറ്റ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ കണക്കുകളും
K Satchidanandan
സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കാൻ റൂട്ട് മാപ്പിങ്; ഒരേ റൂട്ടിലെ കെഎസ്ആർടിസി-സ്വകാര്യ സമാന്തര സർവീസുകൾ സർക്കാർ പരിശോധിക്കും
K Satchidanandan
ഒത്തുതീര്‍പ്പായെന്ന് നടി കോടതിയില്‍; ബോബി ചെമ്മണൂരിനെതിരായ കേസില്‍ തുടര്‍ നടപടികള്‍ക്ക് സ്റ്റേ

Satchidanandan Against VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com