എണ്ണുംമുമ്പേ ചരടുവലി തുടങ്ങി ചെന്നിത്തലയും സതീശനും; എംഎല്‍എമാര്‍ക്ക് കോളടിക്കുമോ?; മുഖ്യമന്ത്രി സ്ഥാനത്തിനായി നിര്‍ണായക നീക്കങ്ങള്‍

ഈ സാഹചര്യം നിയുക്ത എംഎല്‍എമാര്‍ക്ക് മുമ്പെങ്ങുമില്ലാത്ത അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്
Satheesan, Chennithala step up early lobbying as Kerala CM race intensifies
വിഡി സതീശന്‍- കെസി വേണുഗോപാല്‍
Updated on
1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ടാഴ്ച ബാക്കി നില്‍ക്കെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായ വിഡി സതീശനും രമേശ് ചെന്നിത്തലയും നിയുക്ത എംഎല്‍എമാരുടെ പിന്തുണ തേടി നീക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇരുവരും സ്ഥാനാര്‍ഥികളുമായി കുടിക്കാഴ്ചകളും ഫോണ്‍ സംഭാഷണവും നടത്തിവരികയാണ്.

Satheesan, Chennithala step up early lobbying as Kerala CM race intensifies
കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമം, ഡിഎംകെയെ വിട്ട് വിജയുമായി കൈകോര്‍ക്കാന്‍ നീക്കം നടത്തി; കെ സി വേണുഗോപാലിനെതിരെ ആരോപണം

തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നതിലും യുഡിഎഫിന്റെ മികച്ച പ്രകടനം ഉറപ്പാക്കുന്നതിലും തങ്ങള്‍ വഹിച്ച പങ്ക് ഇരു നേതാക്കളും എല്ലാവരെയും ഓര്‍മിപ്പിക്കുന്നു. വിവിധ സാമൂഹിക വിഭാഗങ്ങളെ യുഡിഎഫിന് അനുകൂലമായി അണിനിരത്തിയതിന്റെ അവകാശവാദവും ഇവര്‍ ഉന്നയിക്കുന്നു. അതേസമയം, വിജയം ഉറപ്പാക്കിയവരെ മാറ്റി നിര്‍ത്തി മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്.

Satheesan, Chennithala step up early lobbying as Kerala CM race intensifies
'പരസ്യമായി ഒട്ടി രഹസ്യമായി കുത്തുന്ന നിലപാട്'; ക്രൈസ്തവ സഭകളെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനം

കോണ്‍ഗ്രസ് രാഷ്ട്രീയ സംസ്‌കാരത്തിലുണ്ടായ മാറ്റമാണ് ഈ പ്രവണതയെന്ന് ഒരുവിഭാഗം പാര്‍ട്ടി നേതാക്കള്‍ സമ്മതിക്കുന്നു. '2021-ല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ എംഎല്‍എമാരുടെ ഭൂരിപക്ഷാഭിപ്രായം ഹൈക്കമാന്‍ഡ് അട്ടിമറിച്ച രീതിയാണ് പാര്‍ട്ടിയില്‍ ഇത്തരമൊരു പുതിയ സംസ്‌കാരത്തിന് വഴിയൊരുക്കിയതെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഈ സാഹചര്യം നിയുക്ത എംഎല്‍എമാര്‍ക്ക് മുമ്പെങ്ങുമില്ലാത്ത അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെസി വേണുഗോപാല്‍ അടുപ്പമുള്ള സ്ഥാനാര്‍ഥികളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചു എന്ന തരത്തില്‍ തെറ്റായ പ്രചാരണം നടത്തിയതായും ഒരു കെപിസിസി ഭാരവാഹി ആരോപിച്ചു. ഇത്തരമൊരു യോഗം നടന്നിട്ടില്ലെന്നും ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള ഒരാള്‍ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫണ്ടിന് പുറമെ, സതീശന്‍, ചെന്നിത്തല, വേണുഗോപാല്‍ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതായും സൂചനയുണ്ട്. പാലക്കാട് എംപി ഷാഫി പറമ്പിലും ചില സ്ഥാനാര്‍ഥികളെ സഹായിച്ചത് ഭാവി നേട്ടങ്ങള്‍ക്കാണെന്നും വിലയിരുത്തല്‍ ഉണ്ട്. നിലവില്‍ സതീശനും ചെന്നിത്തലയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി മത്സരരംഗത്തുള്ളതെങ്കിലും കെസി വേണുഗോപാല്‍ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ഭൂരിഭാഗം സ്ഥാനാര്‍ഥികളും അദ്ദേഹത്തിന്റെ അടുപ്പക്കാരാണ്. തെരഞ്ഞടുപ്പില്‍ മത്സരിച്ചിട്ടില്ലെങ്കിലും ഇത് മുഖ്യമന്ത്രി സ്ഥാനത്ത് എത്താന്‍ തടസ്സമല്ല. ഇത്തരമൊരു നീക്കം വേണുഗോപാല്‍ നടത്തുകയാണെങ്കില്‍ അതിനെ സംയുക്തമായി പ്രതിരോധിക്കുമെന്ന് സതീശന്‍, ചെന്നിത്തല പക്ഷങ്ങള്‍ തങ്ങളുടെ അനുയായികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Summary

Satheesan, Chennithala step up early lobbying as Kerala CM race intensifies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com