അത് അമേരിക്കയല്ല, 2025 ല്‍ കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത് ഈ അറബ് രാഷ്ട്രം

വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ പങ്കുവച്ച വിവരങ്ങള്‍ പരിശോധിച്ചാല്‍ സൗദി അറേബ്യയാണ് പട്ടികയില്‍ മുന്നില്‍
US Plane With 119 Deported Indians To Land Today, Opposition Raises Questions
US Plane With 119 Deported Indians
Updated on
1 min read

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ അമേരിക്ക സ്വീകരിച്ച നടപടികളുടെ ഭാഗമായി ഈ വര്‍ഷം നിരവധി പേരാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ചങ്ങലയില്‍ ബന്ധിച്ച് സൈനിക വിമാനത്തില്‍ പലതവണയായാണ് ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയത്. ആഗോള തലത്തില്‍ ഈ സംഭവം ചര്‍ച്ചയായെങ്കിലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചയച്ച രാജ്യം അമേരിക്കയല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ പങ്കുവച്ച വിവരങ്ങള്‍ പരിശോധിച്ചാല്‍ സൗദി അറേബ്യയാണ് പട്ടികയില്‍ മുന്നില്‍.

US Plane With 119 Deported Indians To Land Today, Opposition Raises Questions
പത്തുവര്‍ഷം; രാജ്യത്ത് സ്വകാര്യ സ്‌കൂളുകള്‍ കൂടി, 89,441 പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടി

ഏഴായിരത്തില്‍ അധികം ഇന്ത്യക്കാരെയാണ് ഈ വര്‍ഷം സൗദി അറേബ്യ തിരിച്ചയച്ചത്. റിയാദിലെ ഇന്ത്യന്‍ മിഷന്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 7019 ഇന്ത്യന്‍ പൗരന്‍മാരെയാണ് സൗദി തിരിച്ചയച്ചത്. ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറലിന്റെ കണക്കുകളില്‍ ഇത് ഇത് 3,865 ആണ്. 2021: 8,887, 2022: 10,277, 2023: 11,486, 2024: 9,206, 2025: 7,019 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍.

US Plane With 119 Deported Indians To Land Today, Opposition Raises Questions
സുഹാനെ കാണാതായി ഒരു രാത്രി പിന്നിട്ടു, അഞ്ചുവയസുകാരനായി തെരച്ചില്‍ ഇന്നും തുടരും

അനുവദനീയമായ വിസ അല്ലെങ്കില്‍ താമസ കാലയളവ് പിന്നിട്ടിട്ടും രാജ്യത്ത് തങ്ങിയവര്‍, സാധുവായ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്ത് വന്നിരുന്നവര്‍, തൊഴില്‍ ചട്ടങ്ങള്‍ ലംഘനം, തൊഴിലുടമയെ അറിയിക്കാതെ ജോലി വിടല്‍, സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്കെതിരെയാണ് നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചത്.

സൗദി അറേബ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎസില്‍ നിന്നും തിരിച്ചയച്ച ഇന്ത്യക്കാരുടെ എണ്ണം കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാഷിങ്ടണിലെ ഇന്ത്യന്‍ മിഷന്‍ നല്‍കിയ വിവരം പ്രകാരം, 2025 ല്‍ ആകെ 3,414 ഇന്ത്യക്കാരെയാണ് യുഎസില്‍ നിന്ന് നാടുകടത്തിയിട്ടുള്ളത്.

Summary

Saudi Arabia deported more Indians than the United States over the past five years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com