

തിരുവനന്തപുരം: ഒമ്പതിൽ നിന്ന് പത്താം ക്ലാസിലേക്ക് പ്രവേശനത്തിന് അർഹതലഭിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്തും. സ്‌കൂൾതലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കി മേയ് പത്തിനകം പരീക്ഷനടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. വാർഷികപരീക്ഷ എഴുതാനാകാത്ത കുട്ടികൾക്കും അവസരം ലഭിക്കും.
വാർഷികപരീക്ഷ എഴുതാനാകാത്തവരുടെ ഒന്നും രണ്ടും ടേം പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം നൽകുകയായിരുന്നു മുൻവർഷങ്ങളിൽ ചെയ്തിരുന്നത്. ഈ വർഷം കോവിഡ് വ്യാപനം മൂലം ടേം പരീക്ഷകൾ നടത്താതിരുന്നതിനാലാണ് സേ പരീക്ഷ നടത്താമെന്ന തീരുമാനത്തിലെത്തിയത്.
ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രമോഷൻ നടപടികൾ മേയ് നാലിനകം പൂർത്തിയാക്കണമെന്നും സ്‌കൂളുകൾക്ക് നിർദേശം നൽകി.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates