കാരന്തൂർ മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു

നിരവധി മഹല്ലുകളുടെ ഖാളിയും സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റുമാണ്
Sayyid Ali Bafaqi Thangal
സയ്യിദ് അലി ബാഫഖി തങ്ങൾ
Edited By:
Updated on: 
1 min read

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും, മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. 88 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

Sayyid Ali Bafaqi Thangal
'മാപ്പും ഒരു കോപ്പും പറയാനില്ല', സമരം തുടരും; കാലടി സർവകലാശാല സിൻഡിക്കേറ്റ് നിർദേശം തള്ളി എസ്എഫ്ഐ

നിരവധി മഹല്ലുകളുടെ ഖാളിയും സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റുമാണ്. ബാഫഖി കുടുംബത്തിൽ സയ്യിദ് അഹ്‌മദ് ബാഫഖി-ശരീഫ നഫീസ ബീവി എന്നിവരുടെ മകനായി 1938 ലാണ് ജനനം. കൊയിലാണ്ടിയിലെ മാപ്പിള സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

വിദ്യാർത്ഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രഥമ പ്രസിഡണ്ടായിരുന്നു. ജാമിഅ നൂരിയ്യയിൽ അൽ മുനീർ മാസിക പുറത്തിറക്കിയതും തങ്ങളുടെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃരംഗത്ത് സജീവമായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ നടക്കും.

Sayyid Ali Bafaqi Thangal
80കാരിയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസ്; ഒളിവില്‍ പോയ ഒന്നാം പ്രതി പിടിയില്‍
Sayyid Ali Bafaqi Thangal
തിരുവനന്തപുരത്ത് കാണാതായ 17 കാരന്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം ചാക്കില്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍
Summary

Karanthur Markaz President Sayyid Ali Bafakhy Thangal has passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER