പട്ടികജാതി ഫണ്ട് തട്ടിപ്പ്: 7.86 കോടി രൂപയുടെ ക്രമക്കേട്; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിജിലൻസ് അന്വേഷണം

സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താനും തീരുമാനിച്ചതായി മന്ത്രി കെ.എ. തുളസി അറിയിച്ചു
suspension
പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻAI Image
Edited By:
Updated on: 
1 min read

ആലപ്പുഴ: പാലക്കാട് അട്ടപ്പാടി, മണ്ണാർക്കാട് മേഖലകളിൽ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കായി അനുവദിച്ച 7.86 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വകുപ്പ് തല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താനും തീരുമാനിച്ചതായി മന്ത്രി കെ എ തുളസി അറിയിച്ചു.

കഴിഞ്ഞ പത്തുവർഷത്തോളമായി വിവിധ ക്ഷേമപദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ടിയിരുന്ന 7,86,05,000 രൂപയാണ് തട്ടിയെടുത്തതായി കണ്ടെത്തിയത്. പട്ടികജാതി വികസന ഓഫീസർമാരായ സജിനി പി.എം., ഗിരിജ കെ., മുനീർ റഹ്മാൻ, നവീൻ ചന്ദ്ര, സീനിയർ ക്ലർക്ക് സ്മിജോ വർഗീസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

യഥാർഥ ഗുണഭോക്താക്കളുടെ പേരുകൾ ബാങ്ക് രേഖകളിൽ നിലനിർത്തിയശേഷം അക്കൗണ്ട് നമ്പറുകളും ക്യുആർ കോഡുകളും തിരുത്തി പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഷോളയൂർ ഗ്രാമപഞ്ചായത്തിലെ മുൻ എസ്.സി. പ്രൊമോട്ടർമാർ ഉൾപ്പെടെയുള്ളവരുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്.

ക്രമക്കേടിന് പിന്നിലുള്ള മുഴുവൻ ആളുകളെയും സാമ്പത്തിക നേട്ടമുണ്ടാക്കിയവരെയും കണ്ടെത്തുന്നതിനായി കേസ് ആഭ്യന്തര വകുപ്പിന് കൈമാറി വിജിലൻസ് അന്വേഷണം നടത്തും. ക്രമക്കേട് സംബന്ധിച്ച് നേരത്തെ റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന മേലുദ്യോഗസ്ഥരുടെ പങ്കും അന്വേഷണവിധേയമാക്കും.

പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി അനുവദിക്കുന്ന സർക്കാർ ഫണ്ട് അർഹരായവരിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കുമെന്നും പൊതുപണം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Summary

Scheduled Caste Fund Fraud: Irregularities worth Rs 7.86 crore; five officials suspended, Vigilance probe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER