സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്ക് ലൈസൻസ് നിർബന്ധം; പാചകത്തൊഴിലാളികളുടെ ആരോ​ഗ്യപരിശോധനാ സാക്ഷിപത്രം ഹാജരാക്കണം

പ്രഥമാധ്യാപകരുടെ പേരിലാണ് ലൈസന്‍സ് എടുക്കേണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധമാക്കുന്നു. ഭക്ഷണമുണ്ടാക്കി വിൽക്കുന്നവരും വിതരണം ചെയ്യുന്നവരും ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കണമെന്നാണ് ഭക്ഷ്യസുരക്ഷാചട്ടം. ആരാധനാലയങ്ങൾക്കടക്കം ഇതു കർശനമാക്കിയ പശ്ചാത്തലത്തിലാണ് സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിലും ലൈസൻസ് നടപ്പാക്കാനുള്ള ഭക്ഷ്യസുരക്ഷാ ഡയറക്ടറേറ്റിന്റെ തീരുമാനം. പല സ്കൂളുകൾക്കും ഇതു സംബന്ധിച്ച് നോട്ടീസ് നൽകിക്കഴിഞ്ഞു.

സംസ്ഥാനത്തെ 12,000 സ്കൂളുകളിൽ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കുന്നുണ്ട്. പ്രഥമാധ്യാപകർക്കാണ് നിർവഹണച്ചുമതല. അതിനാൽ സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കേണ്ടതും പ്രഥമാധ്യാപകരുടെ പേരിലാണ്. കൂടാതെ പാചകത്തൊഴിലാളികളുടെ ആരോഗ്യപരിശോധനയുടെ സാക്ഷ്യപത്രവും ഹാജരാക്കണം. സ്കൂൾ ഉച്ചഭക്ഷണപദ്ധതി ഭക്ഷ്യസുരക്ഷയുടെ പരിധിയിൽ വരുന്നത് കുട്ടികളുടെ ആരോഗ്യപരിരക്ഷയ്ക്ക് സഹായകമാവുമെന്നാണ് വിലയിരുത്തൽ.

പ്രതീകാത്മക ചിത്രം
ഡോക്ടറുടെ വീട്ടിൽ നിന്നും 90 പവൻ സ്വർണവും പണവും അടിച്ചുമാറ്റി; പഞ്ചാബിൽ നിന്ന് മലയാളിയെ പൊക്കി പൊലീസ്

സ്കൂളുകളിൽ പാചകം ചെയ്യുന്ന ഭക്ഷണസാംപിൾ സർക്കാർ അംഗീകൃതലാബുകളിൽ നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്നതു മാത്രമാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള നടപടി. ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കുന്നതിൽ ഇളവുണ്ട്. ലൈസൻസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കലക്ടർമാർ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും പ്രഥമാധ്യാപകരുടെയും യോഗങ്ങൾ വിളിച്ചിരുന്നു. എന്നാൽ ലൈസൻസ് എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും സമയപരിധി നിശ്ചയിച്ചിട്ടില്ല.

അതേസമയം ഉച്ചഭക്ഷണപദ്ധതി പൊതുവിദ്യാഭ്യാസവകുപ്പിന്റേതാണെന്നും സ്കൂളിൽ പ്രഥമാധ്യാപകൻ ഹോട്ടലോ റെസ്‌റ്ററന്റോ അല്ല നടത്തുന്നതെന്നും പ്രൈമറി സ്കൂൾ പ്രഥമാധ്യാപകരുടെ സംഘടനയായ കെപിപിഎച്ച്എ ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com