പണി ചെളിവെള്ളത്തിലും കിട്ടും..., ചെളിവെള്ളം തെറിപ്പിച്ച കാറിന് സ്‌കൂട്ടര്‍ യാത്രികന്റെ 'പ്രതികാരം'- വൈറല്‍ വിഡിയോ

മഴക്കാലത്ത് മറ്റുള്ളവരുടെ ദേഹത്ത് ചെളി തെറിപ്പിക്കാതെ വാഹനം ഓടിക്കുക എന്നത് ഒരു സാമാന്യ മര്യാദയാണ്
Scooter rider's 'revenge' on car that splashed muddy water
ചെളി തെറിപ്പിച്ച കാര്‍ ഡ്രൈവര്‍ക്ക് പണി കൊടുക്കുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്റെ ദൃശ്യംസ്ക്രീൻഷോട്ട്
Updated on
1 min read

കൊച്ചി: മഴക്കാലത്ത് മറ്റുള്ളവരുടെ ദേഹത്ത് ചെളി തെറിപ്പിക്കാതെ വാഹനം ഓടിക്കുക എന്നത് ഒരു സാമാന്യ മര്യാദയാണ്. അത്തരത്തില്‍ ചെളി തെറിപ്പിച്ച കാര്‍ ഡ്രൈവര്‍ക്ക് പണി കൊടുത്ത സ്‌കൂട്ടര്‍ യാത്രക്കാരന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഉയരപ്പാത നിര്‍മ്മാണം നടക്കുന്ന അരൂര്‍- തുറവൂര്‍ പാതയില്‍ ചന്തിരൂര്‍ ഭാഗത്ത് ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. നിലവിലെ ദേശീയപാതയില്‍ പടിഞ്ഞാറുവശത്തുകൂടി സ്‌കൂട്ടറില്‍ സഞ്ചരിച്ചയാളുടെ ശരീരത്തില്‍ ഓവര്‍ടേക്ക് ചെയ്ത കാര്‍ ചെളിവെള്ളം തെറിപ്പിക്കുകയായിരുന്നു. ചെളിയില്‍ കുളിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാറിന് പിന്നാലെ വിട്ടു. ഒടുവില്‍ കാറിനെ മറികടന്ന് സ്‌കൂട്ടര്‍ വട്ടംവെച്ചു. ഇതോടെ കാര്‍ പാതയോരത്തേയ്ക്ക് ഒതുക്കി. തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇറങ്ങിവന്ന് റോഡിലെ ചെളിവെള്ളം കൈകൊണ്ട് കോരി കാറിന്റെ മുകള്‍ഭാഗത്തടക്കം ഒഴിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ഇയാളുടെ മുഖം വ്യക്തമല്ല.

Scooter rider's 'revenge' on car that splashed muddy water
വിഴിഞ്ഞത്ത് വന്‍കവര്‍ച്ച; വീട് കുത്തിത്തുറന്ന് 90 പവന്‍ കവര്‍ന്നു

ഇതില്‍ പ്രതികരിക്കാതെ കാറുകാരന്‍ അല്‍പ്പനിമിഷത്തിനുള്ളില്‍ തന്നെ കാര്‍ പിന്നോട്ടെടുത്ത് പിന്നീട് മുന്നോട്ട് പോകുന്നതും പരിസരവാസികള്‍ അന്തംവിട്ട് നില്‍ക്കുന്നതും 33 സെക്കന്‍ഡ് വിഡിയോയില്‍ കാണാം. ഈ സമയം അതുവഴി കാറില്‍ കടന്നുപോയ വ്യക്തി വിഡിയോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ 'പ്രതികാര' വിഡിയോ ഏറെ ഷെയര്‍ ചെയ്യപ്പെട്ടു. സ്‌കൂട്ടര്‍ യാത്രികനെ ന്യായീകരിച്ചും അഭിനന്ദിച്ചുമൊക്കെ കമന്റുകള്‍ കുന്നുകൂടുന്നുണ്ട്. അതേസമയം ചെയ്തത് അല്‍പ്പം കടന്നുപോയെന്ന് വിമര്‍ശിക്കുന്നവരും ഉണ്ട്.

Scooter rider's 'revenge' on car that splashed muddy water
നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന് ഇന്നു മുതല്‍ സമയമാറ്റം, മൂന്ന് ദിശകളിലേക്കും പോകാം; കൂടുതല്‍ കണക്ഷന്‍ ട്രെയിനുകള്‍
Summary

Scooter rider's 'revenge' on car that splashed muddy water

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Simple Wave Family Electric Scooter
E3 Electric.AI's Trion electric scooter launch thursday
Ather EL Platform Scooter
Honda unveils new QC3 electric scooter
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com