

കാസർകോട്: മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരരംഗത്തില്ല. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ സംസ്ഥാന പ്രസിഡന്റ് സിപി അബ്ദുൾ ലത്തീഫിന്റെ അധ്യക്ഷതയിൽ മഞ്ചേശ്വരത്ത് ചേർന്ന യോഗമാണ് തീരുമാനിച്ചത്. ഇതേത്തുടർന്ന് എസ്ഡിപിഐ സ്ഥാനാർത്ഥിയായ കെ എം അഷ്റഫ് നാമനിർദേശപത്രിക പിൻവലിച്ചു.
യുഡിഎഫ് സമ്മർദ്ദത്തെത്തുടർന്നാണ് പത്രിക പിൻവലിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെ എസ്ഡിപിഐ പാർട്ടിയിൽ കലഹം രൂക്ഷമായി. നാമനിർദേശ പത്രിക പിൻവലിച്ചതിനു പിന്നാലെ അഷ്റഫ് പാർട്ടിയിൽ നിന്നും രാജിവെച്ചു. എസ്ഡിപിഐ ജില്ലാ കൗൺസിൽ അംഗത്വവും രാജിവെച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനെ അഷ്റഫ് എതിർത്തിരുന്നു.
മഞ്ചേശ്വരത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് രാജിവെക്കുന്നതെന്നും അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥിത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ബിജെപിയെ സഹായിക്കുന്നതാണ് എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം എന്നതാണ് പ്രധാന വിമര്‍ശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates