തിരുവനന്തപുരം: വർഗീയതയുൾപ്പെടെയുള്ള പലതരം വിഭാഗീയ ആശയങ്ങൾ ഭരണഘടനയുടെ നിലനില്പിനു ഭീഷണിയായി മാറിയിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെതിരെ ജനാധിപത്യവാദികൾ ഒന്നടങ്കം ശക്തമായി മുന്നോട്ടുവരേണ്ട സന്ദർഭമാണിതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
അംബേദ്കർ ജയന്തി ആശംസകൾ നേർന്നുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. ജനാധിപത്യമൂല്യങ്ങളിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് അംബേദ്കർ. ജാതിവ്യവസ്ഥയ്ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഇന്നും നമുക്ക് പ്രചോദനം പകരുന്നവയാണെന്ന് മുഖ്യമന്ത്രി കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇന്ന് ഭരണഘടനാ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ ജന്മദിനം. ജനാധിപത്യമൂല്യങ്ങളിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് അംബേദ്കർ. ജാതിവ്യവസ്ഥയ്ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഇന്നും നമുക്ക് പ്രചോദനം പകരുന്നവയാണ്. ജനാധിപത്യത്തിലും മതേതരത്വത്തിലും തുല്യനീതിയിലും അധിഷ്ഠിതമായ ഭരണഘടന നിർമ്മിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
എന്നാൽ വർഗീയതയുൾപ്പെടെയുള്ള പലതരം വിഭാഗീയ ആശയങ്ങൾ ഭരണഘടനയുടെ നിലനില്പിനു ഭീഷണിയായി മാറിയിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനെതിരെ ജനാധിപത്യവാദികൾ ഒന്നടങ്കം ശക്തമായി മുന്നോട്ടുവരേണ്ട സന്ദർഭമാണിത്. അംബേദ്കറിന്റെ സ്മരണകൾ ആ സമരത്തിനു കരുത്തു പകരും. ജാതി വിവേചനത്തിനും വർഗീയ രാഷ്ട്രീയത്തിനും തുടങ്ങി എല്ലാത്തരം അടിച്ചമർത്തലുകൾക്കും എതിരെ നമുക്ക് ഒന്നിച്ചു നിൽക്കാം. ഏവർക്കും അംബേദ്കർ ജയന്തി ആശംസകൾ!
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates