ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട്; മുതിര്‍ന്ന നേതാവ് കെ വി രവീന്ദ്രന്‍ സിപിഎമ്മിലേയ്ക്ക്

കണ്ണൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡന്റും എടക്കാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു രവീന്ദ്രന്‍.
 K V Raveendran
കെ വി രവീന്ദ്രനെ( K V Raveendran) ചുവന്ന ഷാള്‍ അണിയിച്ച് കെ കെ രാഗേഷ് പാര്‍ട്ടിയിലേയ്ക്ക് സ്വീകരിക്കുന്നു സമകാലിക മലയാളം
Updated on
1 min read

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ മുതിര്‍ന്ന നേതാവ് കെ വി രവീന്ദ്രന്‍ പാര്‍ട്ടി വിട്ടു. കുടുംബത്തോടൊപ്പമാണ് രവീന്ദ്രന്‍ സിപിഎമ്മില്‍ ചേര്‍ന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. കണ്ണൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡന്റും എടക്കാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു രവീന്ദ്രന്‍. കോണ്‍ഗ്രസ് മതേതര നിലപാട് കൈവിട്ടുവെന്ന് കെ വി രവീന്ദ്രന്‍ പറഞ്ഞു.

 K V Raveendran
ഇരട്ട ചക്രവാതച്ചുഴി; വരുന്നു വ്യാപക മഴ, കൂടുതൽ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന സ്വീകരണ യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജന്‍., ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തുടങ്ങിയ നേതാക്കള്‍ പി രവീന്ദ്രനെയും കൂടെയുള്ളവരെയും ചുവന്ന ഷാള്‍ അണിയിച്ചു പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

Summary

Senior leader K V Raveendran from Kannur left the party in protest against the Congress' communal alliance. Raveendran joined the CPM along with his family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com