രാഹുല്‍ ഗാന്ധി രണ്ടുദിവസം കേരളത്തില്‍; വിദ്യാര്‍ഥികളും ഐടി പ്രൊഫഷനലുകളുമായി സംവാദം; പുതുയുഗ യാത്ര നാളെ സമാപിക്കും

കൊല്ലം ആശ്രാമം മൈതനാത്തു നടക്കുന്ന ശ്രീനാരായണ ഗുരു - മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും
Rahul Gandhi
രാഹുല്‍ ഗാന്ധിപിടിഐ
Updated on
1 min read

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍. കൊല്ലം ആശ്രാമം മൈതനാത്തു നടക്കുന്ന ശ്രീനാരായണ ഗുരു - മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് കുട്ടിക്കാനം മരിയന്‍ കോളജിലെ വിദ്യാര്‍ഥികളുമായി സംവാദം നടക്കും.

Rahul Gandhi
'കോണ്‍ഗ്രസ് മത തീവ്രവാദ സംഘങ്ങള്‍ക്ക് അടിമപ്പെട്ടു', തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയില്‍

നാളെ രാവിലെ പത്തിന് തിരുവനന്തുപുരം ഐടി പ്രൊഫഷനലുകളുമായി കൂടിക്കാഴ്ച നടത്തും. ടെക്‌നോ പാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ 80 ഐടി പ്രൊഫഷനുലുകള്‍ക്ക് പുറമെ സ്റ്റാര്‍ട്ട് അപ് പ്രതിനിധികള്‍, വിവിധ കമ്പനികളിലെ സിഇഒമാര്‍ എന്നിവര്‍ പങ്കെടുക്കും.

Rahul Gandhi
ആലപ്പുഴയുടെ സ്വപ്ന പദ്ധതികള്‍; എസി റോഡും പെരുമ്പളം പാലവും മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ സമാപന സമ്മേളനം വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടത്ത് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

Summary

Senior Congress Leader Rahul Gandhi to Arrive in the State Today for a Two-Day Visit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com