മുതിർന്ന മാധ്യമപ്രവർത്തകൻ ടിവി പത്മനാഭൻ അന്തരിച്ചു

ടി കെ രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ടി വി  പത്മനാഭന്‍ ദേശാഭിമാനിയില്‍ ചേര്‍ന്നത്
ടി വി പത്മനാഭന്‍ / ഫയല്‍ ചിത്രം
ടി വി പത്മനാഭന്‍ / ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി : മുതിർന്ന പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ ടി വി പത്മനാഭന്‍ (83) അന്തരിച്ചു.  എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ട് എട്ടുമണിക്കായിരുന്നു അന്ത്യം.

36 വര്‍ഷത്തെ സേവനത്തിനുശേഷമാണ്  ദേശാഭിമാനിയില്‍ നിന്നു വിരമിച്ചത്. എറണാകുളം വൈറ്റില കാച്ചപ്പള്ളി റോഡില്‍  മേപ്പിള്ളില്‍ വീട്ടിലായിരുന്നു താമസം. തൃപ്പൂണിത്തുറയ്‌ക്കടുത്ത് എരൂരിലാണ് പത്മനാഭൻ ജനിച്ചത്. 

1966ല്‍ ടി കെ രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ടി വി  പത്മനാഭന്‍ ദേശാഭിമാനിയില്‍ ചേര്‍ന്നത്. കോഴിക്കോട്ട് പി ഗോവിന്ദപ്പിള്ളയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന 'ദേശാഭിമാനി'യില്‍ മുന്‍കാല പത്രപ്രവര്‍ത്തന പരിചയമുണ്ടായിരുന്നത് പത്മനാഭന് മാത്രമായിരുന്നു.

1968ല്‍ കൊച്ചിയില്‍ 'ദേശാഭിമാനി ' എഡിഷന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം കൊച്ചിയിലെത്തി. പിന്നീട് ന്യൂസ് എഡിറ്ററായി. കുറച്ചുകാലം കോഴിക്കോട്ടും ന്യൂസ് എഡിറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിച്ചപ്പോള്‍ അതിന്റെ ന്യൂസ് എഡിറ്ററായിരുന്നു.  സിപിഎം ദേശാഭിമാനി ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com