കൊല്ലത്തെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സീരിയല്‍ കില്ലര്‍ ?, പ്രതി തമിഴ്‌നാട് സ്വദേശിയെന്ന് സംശയം, അന്വേഷണം ഊര്‍ജ്ജിതം

കൊല്ലത്ത് കടമുറിക്ക് മുന്നില്‍ കിടന്ന രാജേന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്
Kollam seriel killing
Kollam seriel killing
Updated on
1 min read

കൊല്ലം: കൊല്ലത്തുണ്ടായ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സീരിയല്‍ കില്ലറെന്ന് പൊലീസ് നിഗമനം. കൊല്ലത്തും പാരിപ്പള്ളിയിലും നടന്ന കൊലപാതകങ്ങള്‍ സമാനമായ തരത്തിലാണെന്നാണ് പൊലീസ് വിലയിരുത്തല്‍. കൊല്ലത്ത് കടമുറിക്ക് മുന്നില്‍ കിടന്ന രാജേന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

Kollam seriel killing
നവകേരള യാത്രയിലെ മര്‍ദ്ദനം: ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍, തെളിവ് നശിപ്പിച്ചു; മുഖ്യമന്ത്രിയുടെ ബസിനു നേര്‍ക്ക് കല്ലേറുണ്ടായില്ല: എസ്‌ഐടി റിപ്പോര്‍ട്ട്

മാസങ്ങള്‍ക്ക് മുമ്പ് പാരിപ്പള്ളിയില്‍ രവീന്ദ്രന്‍ (65) എന്നയാളെ കൊന്നതും ഇതേ പ്രതി തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഏപ്രില്‍ 19 നാണ് കല്ലുവാതുക്കലിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് മുന്നില്‍ രവീന്ദ്രനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തലയില്‍ നിന്നും ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ഈ കേസില്‍ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അതിനിടെയാണ് മെയ് 25 ന് കമ്മീഷണര്‍ ഓഫീസിന് മീറ്ററുകള്‍ മാത്രം അകലെ, കടമുറിക്ക് മുന്നിലാണ് രാജേന്ദ്രന്‍ എന്നയാളെ മരിച്ച നിലയില്‍ കണ്ടത്. തലയുടെ ഭാഗത്തു നിന്നും ചോര വാര്‍ന്ന നിലയിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാളെ തോര്‍ത്തുകൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

Kollam seriel killing
പിലാത്തറയില്‍ വ്യാപാരിയുടെ സ്വര്‍ണം തട്ടിയെടുത്ത സംഭവം; 6 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊലപാതകത്തിന് പിന്നില്‍ തമിഴ്‌നാട് സ്വദേശിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ബന്ധുക്കള്‍ ആരുമില്ലാതെ തെരുവില്‍ അലഞ്ഞുതിരിഞ്ഞ്, ഒറ്റയ്ക്ക് കട വരാന്തകള്‍ക്ക് മുന്നില്‍ കിടന്നുറങ്ങുന്നവരെ ആക്രമിച്ച് കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലറാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Summary

Serial killer behind Kollam murders? Suspected to be a Tamil Nadu native

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

infant death in nedumangad
KERALA POLICE
kerala election results 2026
Adidev
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com