അറസ്റ്റിലായ മനു,ശരത്‌
അറസ്റ്റിലായ മനു,ശരത്‌

മോഷ്ടിച്ചത് ഏഴ് ബൈക്കുകള്‍; നാലു കുട്ടികള്‍ അടക്കം ആറംഗ സംഘം പൊലീസ് വലയില്‍

മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ബൈക്കില്‍ കറങ്ങിനടന്ന് ആളില്ലാത്ത സ്ഥലങ്ങളില്‍ നിന്നും റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ വളരെ വിദഗ്ധമായി ലോക്ക് പൊളിച്ച് കൊണ്ടുവരികയാണ് ഇവര്‍ ചെയ്യുന്നത്
Published on

കൊടുങ്ങല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികള്‍ അടക്കമുള്ള ആറംഗ ബൈക്ക് മോഷണ സംഘം കൊടുങ്ങല്ലൂര്‍ പൊലീസിന്റെ പിടിയിലായി. എറണാകുളം പറവൂര്‍ സ്വദേശികളായ മനു (20), കൈതാരം നോര്‍ത്ത് ചെറുപറമ്പില്‍ ഭഗവാന്‍ എന്നു വിളിക്കുന്ന ശരത് (18) എന്നിവര്‍ ഉള്‍പ്പെട്ട ആറംഗ സംഘമാണ് പിടിയിലായത്. തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏഴ് ബൈക്കുകള്‍ മോഷ്ടിച്ച കേസിലാണ് സംഘം പിടിയിലായത്.

സംഘത്തെ പടാകുളം ബൈപാസ്, കോട്ടപ്പുറം കോട്ട, എടവിലങ്ങ് എന്നിവിടങ്ങളില്‍ നിന്നായാണ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ്  എന്‍ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് പ്രകാരം തൃശൂരില്‍ വ്യാപകമായ റെയ്ഡ് തുടര്‍ന്നുവരികയായിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘം  നടത്തിയ പരിശോധനയിലാണ് ബൈക്ക് മോഷണത്തിന്റെ വിവരം ലഭ്യമാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മൂന്ന് ഹീറോ ഹോണ്ട സ്‌പ്ലെന്റര്‍ ബൈക്കുകളും ഒരു പള്‍സര്‍ 200,ഹോണ്ട ഡിയോ സ്‌കൂട്ടര്‍ തുടങ്ങി നിരവധി ബൈക്കുകള്‍ എറണാകുളം, തൃശൂര്‍ ഭാഗത്ത് നിന്ന് ഇവര്‍ ആരു മാസത്തിനിടെ മോഷ്ടിച്ചിട്ടുണ്ട്. 

മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ബൈക്കില്‍ കറങ്ങിനടന്ന് ആളില്ലാത്ത സ്ഥലങ്ങളില്‍ നിന്നും റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ വളരെ വിദഗ്ധമായി ലോക്ക് പൊളിച്ച് കൊണ്ടുവരികയാണ് ഇവര്‍ ചെയ്യുന്നത്. പ്രതികള്‍ വേറെയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com