മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പ് കടിച്ചു; ചികിത്സയിലിരുന്ന ഏഴു വയസുകാരന്‍ മരിച്ചു

കൊണ്ടോട്ടി കിഴിശ്ശേരിയില്‍ അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
നസല്‍
നസല്‍
Edited By:
Updated on
1 min read

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. മങ്കട മേലെ അരിപ്ര പാലക്കല്‍ നൗഫലിന്റെ മകന്‍ നസല്‍ (7) ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. അരിപ്ര മേല്‍മുറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നസല്‍.

ദിവസങ്ങള്‍ക്കു മുമ്പ് ആണ് സംഭവം. കൊണ്ടോട്ടി കിഴിശ്ശേരിയിലുള്ള ഉമ്മയുടെ വീട്ടില്‍ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പുലര്‍ച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു കടിയേറ്റത്. പ്രത്യേക ഇനം പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചത്.

നസല്‍
വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല?; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

ഈ പ്രത്യേക വിഭാഗത്തില്‍പ്പെട്ട പാമ്പുകളുടെ വിഷത്തിനുള്ള ആന്റിവെനം നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. പുറത്തു നിന്നും ആന്റിവെനം കൊണ്ടുവരാന്‍ ഒരുങ്ങിയെങ്കിലും അതിന് മുന്‍പ് കുട്ടി യാത്രയാവുകയായിരുന്നു.

നസല്‍
'ട്രഷറിയിൽ 6,000 കോടിയുണ്ടെന്ന കഥകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ'; കിഫ്ബി വരുത്തിവെച്ചത് 56,000 കോടിയുടെ ബാധ്യതയെന്ന് മുഖ്യമന്ത്രി
Summary

seven-year-old boy who was undergoing treatment died after being bitten by a rare species of snake in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com