മലപ്പുറം: പുത്തനത്താണിയിൽ ഏഴ് വയസുകാരൻ മരിച്ചത് ഷിഗല്ല മൂലമെന്ന് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നലെയാണ് കുട്ടി മരിച്ചത്. വയറിളക്കത്തെ തുടർന്നാണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ ദ്രുത പ്രതികരണ സംഘം മലപ്പുറത്തു പ്രതിരോധ നടപടികൾ ശക്തമാക്കി. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വയറിളക്കം, ചെറിയ പനി, വയറുവേദന, ഛർദി തുടങ്ങിയവയാണു ലക്ഷണങ്ങൾ.
മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണു ഷിഗല്ല ബാക്ടീരിയ പടരുന്നത്. ഗുരുതരാവസ്ഥയിലെത്തിയാൽ കുട്ടികളുടെ മരണത്തിനു വരെ കാരണമാകാം. രോഗ ലക്ഷണമുള്ളവർ ഉടൻ വിദഗ്ധ ചികിത്സ തേടണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates