കണ്ണൂരിൽ നിരവധി പേരെ കടിച്ചു; തെരുവുനായ ചത്തനിലയിൽ;പരിഭ്രാന്ത്രി

പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Stray Dog Attack
Several Injured in Stray Dog Attack at Punnakkulangara in Bakkalam.
Updated on
1 min read

കണ്ണൂർ: ബക്കളം പൂതപ്പാറ പുന്നക്കുളങ്ങര ഭാഗത്ത് തെരുവ് നായയുടെ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്ക്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്ക് കടിയേറ്റു. വീട്ടുമുറ്റത്ത് നിൽക്കുന്നവരെയും ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നും ഇറങ്ങി നടന്നവരെയുമാണ് തെരുവ് നായ കടിച്ചു പരുക്കേൽപ്പിച്ചത്.

Stray Dog Attack
ഇരുനില വീടീന്റെ മേല്‍ക്കൂരയില്‍ നിന്ന് കാല്‍ തെറ്റി താഴേക്ക്; ജീവന്‍കാത്ത ദൈവത്തിന്റെ കൈ; വീഡിയോ

ഇതിൽ പലരുടെയും കൈകൾക്കും കാൽമുട്ടു ഭാഗത്തുമാണ് കടിയേറ്റത്. പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം പരിഭ്രാന്ത്രി വിതച്ച തെരുവ് നായയെ വൈകിട്ട് നാല് മണിയോടെ പുന്നക്കുളങ്ങര ഭാഗത്ത് ചത്ത നിലയിൽ കണ്ടെത്തി.

Summary

Several Injured in Stray Dog Attack at Punnakkulangara in Bakkalam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com